x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീനാരായണ ഗുരു ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ മു​ന്നി​ലെ സ​ര്‍​വീ​സ് റോ​ഡി​ന്‍റെ വീ​തി കൂ​ട്ട​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

വെബ് ഡെസ്ക്
Published: October 31, 2026 12:07 AM IST | Updated: October 31, 2026 12:07 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം : കു​രീ​പ്പു​ഴ കാ​വ​നാ​ട് പാ​ല​ത്തി​ന് സ​മീ​പം ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ര്‍​വ്വ​ക​ലാ​ശാ​ല​യു​ടെ മു​ന്നി​ലു​ള്ള സ​ര്‍​വീ​സ് റോ​ഡി​ന്‍റെ വീ​തി കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തി​ലൂ​ടെ ആം​ബു​ല​ന്‍​സി​നോ ഫ​യ​ര്‍​ഫോ​ഴ്‌​സ് വാ​ഹ​ന​ത്തി​നോ ത​ട​സം കൂ​ടാ​തെ ക​ട​ന്നു​വ​രാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ വീ​തി കൂ​ട്ടി പ​ണി​പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍.

ദേ​ശീ​യ​പാ​താ അ​ഥോറി​റ്റി പ്രോ​ജ​ക്‌ട് ഡ​യ​റ​ക്‌ടര്‍​ക്കും സ്‌​പെ​ഷ്യ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​ക്കു​മാ​ണ് ക​മ്മീ​ഷ​ന്‍ അം​ഗം വി. ​ഗീ​ത നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. ഇ​വി​ടെ സ​ര്‍​വീ​സ് റോ​ഡി​ന്‍റെ വീ​തി നാ​ലു മീ​റ്റ​റാ​യി ചു​രു​ങ്ങി​യ​താ​യി ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഹാ​ജ​രാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ നി​ന്നും വ്യ​ക്ത​മാ​ണെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

സ​ര്‍​വീ​സ് റോ​ഡി​ന് ഏ​ഴു​മീ​റ്റ​ര്‍ വീ​തി വേ​ണ്ട സ്ഥാ​ന​ത്താ​ണ് നാ​ലു​മീ​റ്റ​ര്‍ മാ​ത്രം വീ​തി ന​ല്‍​കി​യ​തെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ കു​രീ​പ്പു​ഴ സ്വ​ദേ​ശി ജോ​ണ്‍​സ​ണ്‍ ആ​ന്‍റണി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. 75 ശ​ത​മാ​നം ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള ത​നി​ക്ക് വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ എ​ന്‍.​എ​ച്ച് 66 ഓ​ട​ക്ക് മു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പോ​കാ​ന്‍ ക​ഴി​യു​മെ​ന്നും സ​ര്‍​വീ​സ് റോ​ഡി​ന്‍റെ വീ​തി​യി​ല്‍ ഓ​ട കൂ​ടി ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ദേ​ശീ​യ​പാ​താ പ്രോ​ജ​ക്‌ട് ഡ​യ​റ​ക്‌ടര്‍ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ ഈ ​ഘ​ട്ട​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഈ ​വാ​ദം ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ചി​ല്ല.

 

Tags :

Recent News

Corehub Up