തൗഹീദിനെ നെടുങ്കണ്ടം മർച്ചന്റ്സ് അസോസിയേഷൻ ആദരിക്കുന്നു.
നെടുങ്കണ്ടം: വഴിയിൽനിന്നു ലഭിച്ച പഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകാൻ സഹായിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ സത്യസന്ധതയെ നെടുങ്കണ്ടം മർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു. ചേമ്പളം സ്വദേശി സജി ജോർജിന്റെ പഴ്സാണ് വഴിയിൽ കിടന്ന നിലയിൽ തൗഹീദിന് ലഭിച്ചത്. പഴ്സ് തൊട്ടടുത്തുള്ള ആരുംപുളിക്കൽ സ്റ്റോഴ്സ് ഉടമ ഷാജിയുടെ പക്കൽ തൗഹീദ് ഏൽപ്പിക്കുകയായിരുന്നു.
പഴ്സിൽ 12,000 രൂപയും തിരിച്ചറിയൽ കാർഡുകൾ, എടിഎം കാർഡ് തുടങ്ങിയ വിലപ്പെട്ട രേഖകളുമുണ്ടായിരുന്നു. പണം ഉൾപ്പടെയുള്ള വിലപ്പെട്ട വസ്തുക്കൾ സ്വന്തമാക്കാതെ ഉത്തരവാദിത്വത്തോടെ കൈമാറിയ തൗഹീദിന്റെ പ്രവൃത്തി മാതൃകാപരമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Tags :