പ്രതീകാത്മക ചിത്രം
ആറ്റിങ്ങൽ:12 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ അതിവേഗ കോടതി. പിഴയൊടുക്കിയില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.കൊല്ലം ഇടമുളയ്ക്കൽ ആയൂർ അകമൺ ഇഞ്ചക്കൽ പണ്ടകശാല വീട്ടിൽ ബെന്നി തങ്കച്ചൻ (45)നെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ.ബിജുകുമാറാണ് ശിക്ഷ വിധിച്ചത്. കിളിമാനൂർ പൊലിസ് 2024 ജൂൺ 20 -ന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു.സലിംഷയും അഭിഭാഷക നീലിമ ആർ.കൃഷ്ണനും ഹാജരായി. വിക്ടിം ലൈസൻ ഓഫീസർ ടി.എം.ധന്യ പ്രോസീക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. കിളിമാനൂർ എസ്ഐ ആർ.രാജികൃഷ്ണയാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Tags :