x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾപ​രി​സ​ര​ത്തെ കു​റ്റി​ക്കാ​ടു​ക​ൾ വെ​ട്ടി​നീ​ക്കി


Published: December 6, 2025 12:20 AM IST | Updated: December 6, 2025 12:20 AM IST

മ​ല​ന്പു​ഴ സ്കൂ​ൾ പ​രി​സ​ര​ത്തെ കു​റ്റി​ക്കാ​ടു​ക​ൾ വെ​ട്ടി​നീ​ക്കു​ന്നു.

മ​ല​മ്പു​ഴ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച മ​ല​മ്പു​ഴ ഗ​വ: ഹ​യ​ർ​സെ​ക്ക​ൻ​റി സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ത്തേ​യും കു​റ്റി​ക്കാ​ടു​ക​ൾ വെ​ട്ടി വൃ​ത്തി​യാ​ക്കാ​ൻ തു​ട​ങ്ങി.

സ്കൂ​ളി​ന്‍റെ അ​ധീന​ത​യി​ലു​ള്ള പ്ര​ദേ​ശം സ്കൂ​ൾ അ​ധി​കൃ​ത​രും തൊ​ട്ട​ടു​ത്താ​യി ജ​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ന​നു​വ​ദി​ച്ച പ്ര​ദേ​ശം ജ​യി​ൽ അ​ധി​കൃ​ത​രു​മാ​ണ് വെ​ട്ടി​മാ​റ്റു​ന്ന​ത്. സ്കൂ​ളി​നു​മു​ന്നി​ലു​ള്ള പ്ര​ദേ​ശം ഇ​റി​ഗേ​ഷൻ​വ​കു​പ്പി​ന്‍റേ​താ​ണ്. ഉ​ട​ൻ വെ​ട്ടി​മാ​റ്റു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ലാ​ണെ​ന്നും പ​രി​സ​ര​ത്തെ ഒ​ഴി​ഞ്ഞ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​പൊ​ന്ത​ക്കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണെ​ന്നും ഇ​തെ​ല്ലാം നീ​ക്കം​ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ത്തു ന​ൽ​കി​യ​താ​യും ഹെ​ഡ്മി​സ്ട്ര​സ് സ​പ്ന പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച രാ​ത്രി പ​തി​നൊ​ന്നി​നും ബു​ധ​നാ​ഴ്ച്ച രാ​വി​ലേ​യും ഉ​ച്ച​യ്ക്കും ഈ ​പ്ര​ദേ​ശ​ത്ത് പു​ലി​യെ ക​ണ്ടി​രു​ന്നു. വ​നം​വ​കു​പ്പ് ഇ​വി​ടെ രാ​ത്രി​യും പ​ക​ലു കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​മ​റ​യും സ്ഥാ​പി​ച്ചീ​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ട് സ്ഥാ​പി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Shrubs in the nattuvisesham locl news

Recent News

Corehub Up