x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചുശു​ഭ​ദ​ർ​ശ​ൻ

വെബ്ഡെസ്ക്
Published: November 15, 2026 01:46 AM IST | Updated: November 15, 2026 01:46 AM IST

പു​ന​ലൂ​ർ രൂ​പ​ത​യു​ടെ ശു​ഭ​ദ​ർ​ശ​ൻ - നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം പു​ന​ലൂ​ർ ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ന​ലൂ​ർ : രൂ​പ​ത ശു​ഭ​ദ​ർ​ശ​ൻ ടു ​കെ 26 എ​ന്ന പേ​രി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം പു​ന​ലൂ​ർ ബി​ഷ​പ്സ് ഹൗ​സി​ൽ ന​ട​ത്തി. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.      പു​ന​ലൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ  പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ജ​ന​റ​ൽ മോ​ൺ .ജോ​ൺ​സ​ൺ ജോ​സ​ഫ്, മി​നി​സ്ട്രീ​സ് കോ​ർ​ഡി​നേ​റ്റ​ർ മോ​ൺ പി. ​ഫ്രാ​ൻ​സി​സ്, രൂ​പ​ത ചാ​ൻ​സ​ല​ർ  ഫാ. ​ഡോ. സാ​ജ​ൻ ത​ങ്ക​ച്ച​ൻ, ബി​ഇ​സി എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി  ഫാ. ​ഡോ. അ​ജി​ത് കു​മാ​ർ കെ​സി,  ശൈ​ല​ജ ബാ​ബു,  വൊ​ക്കേ​ഷ​ൻ പ്രൊ​മോ​ട്ട​ർ ഫാ. ​രാ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.     ‘ശു​ഭ​ദ​ർ​ശ​ൻ' ഡ​യ​റ​ക്‌ടറും വി​ദ്യാ​ഭ്യാ​സ ശു​ശ്രൂ​ഷാ വി​ഭാ​ഗം കോ​-ഓർ​ഡി​നേ​റ്റ​റു​മാ​യ മോ​ൺ. ക്രി​സ്റ്റി ജോ​സ​ഫ്, രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ  ഫാ. ​അ​ജീ​ഷ് ക്ലീ​റ്റ​സ്, സി​സ്റ്റ​ർ ബി​ന്ദു, സ​ജീ​വ് ബി. ​വ​യ​ലി​ൽ (പ​ത്ത​നാ​പു​രം),  ഏ​ഞ്ച​ൽ, ര​ഞ്ജി​ത എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി. 

Tags : ??????? ??. ???????????????? student NattuVishesham DistrictNews

Recent News

Corehub Up