മൂവാറ്റുപുഴ : പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആരക്കുഴ കീഴ്മടങ്ങ് വയലില്‍വീട്ടില്‍ ബിബിന്‍സ് മാത്യുവിനെ (അലക്സ്,45) ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്. പിഴത്തുക അടച്ചാല്‍ അത് ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ അഞ്ച് മാസം കൂടി അധിക തടവ് അനുഭവിക്കണം.
2022 മേയ് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെയാണ് ഡ്രൈവര്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്. അധ്യയന വര്‍ഷം ആരംഭിച്ച് സ്കൂള്‍ തുറന്നപ്പോള്‍ കുട്ടി തന്റെ അധ്യാപികയോട് പീഡന വിവരം വെളിപ്പെടുത്തി.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈഎസ്പി മുഹമ്മദ് റിയാസ്, എസ്ഐമാരായ സി.പി. ബഷീര്‍, എസ്.എന്‍. ഷീല എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്. ജമുന ഹാജരായി.
Tags : nattu vishesham Six years rigorous imprisonment