x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​രു​ത്തു​ തെ​ളി​യി​ച്ച് പാ​ലാ രൂ​പ​ത എ​സ്എം​വൈ​എം


Published: December 14, 2025 10:19 PM IST | Updated: December 14, 2025 10:19 PM IST

പാ​ലാ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​രു​ത്തു​തെ​ളിച്ച് എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത​യു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍. യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​രാ​യ ഒ​ന്‍​പ​തു പേ​ര്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ എ​ട്ടു​പേ​രും മി​ന്നു​ന്ന വി​ജ​യം നേടി.

നാ​ളു​ക​ള്‍​ക്കുമു​ന്നേ രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും പ്ര​വ​ര്‍​ത്ത​ക​രാ​യ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും രൂ​പ​താ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ടു​ത്തു​രു​ത്തി ഡി​വി​ഷ​ന്‍, ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ള​ത്തൂ​ക്ക​ട​വ് ഡി​വി​ഷ​ന്‍, പാ​ലാ ന​ഗ​ര​സ​ഭ, മീ​ന​ച്ചി​ല്‍, കു​റ​വി​ല​ങ്ങാ​ട്, മ​ര​ങ്ങാ​ട്ടു​പി​ള്ളി, മു​ട്ടം, രാ​മ​പു​രം, തീ​ക്കോ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി സം​ഘ​ട​ന​യു​ടെ സ്വാ​ധീ​നം അ​റി​യി​ച്ചു. വി​വി​ധ മു​ന്ന​ണി​ക​ളി​ലാ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ച​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രെ എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, പ്ര​സി​ഡ​ന്‍റ് അ​ന്‍​വി​ന്‍ സോ​ണി ഓ​ട​ച്ചു​വ​ട്ടി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​ബി​ന്‍ ടി. ​ജോ​സ് താ​ന്നി​മ​ല, മ​റ്റു രൂ​പ​ത ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Tags : SMYM nattuvisesham local news

Recent News

Corehub Up