പ്രസിഡന്റ് സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുന്നു.
അഞ്ചല്‍ : ഏരൂര്‍ പുഞ്ചിരിമുക്ക്-ലക്ഷംവീട് റോഡിലെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള പദ്ധതിക്ക് എസ്റ്റിമേറ്റ് തയാറാക്കാന്‍ സ്ഥലം സന്ദര്‍ശിച്ച ഏരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.ഈ റോഡ് വര്‍ഷങ്ങളായി ദുരവസ്ഥയില്‍ കിടക്കുന്നത് ചൂണ്ടിക്കാട്ടി ദീപിക നല്കിയ വാര്‍ത്തയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ നടപടികളുമായി രംഗത്തെത്തിയത്. ഏരൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, അസി.എന്‍ജിനിയര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവരടങ്ങുന്ന സംഘം നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
വെള്ളക്കെട്ട് മൂലം പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. മതിയായ തുക വകയിരുത്തി പുതിയ പ്രോജക്ട് തയാറാക്കി റോഡ് പുനര്‍നിര്‍മിക്കുമെന്നും പഞ്ചായത്ത് വ്യക്തമാക്കി. അധികൃതരുടെ അടിയന്തര ഇടപെടലോടെ പ്രദേശവാസികളുടെ 35 വര്‍ഷത്തോളമായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്. വാര്‍ത്തയ്ക്ക് പിന്നാലെ സ്ഥലത്തെത്തി നടപടി സ്വീകരിച്ച പഞ്ചായത്ത് അധികൃതരുടെ നടപടി സ്വാഗതം ചെയ്യുന്നതായി നാട്ടുകാര്‍ അറി യിച്ചു.
Tags :