x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പ​ർ​ശം പ​ദ്ധ​തി; സാ​യി ഗ്രാ​മ​ത്തി​നു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾന​ൽ​കി


Published: April 1, 2026 06:43 AM IST | Updated: April 1, 2026 06:43 AM IST

എ​ൽ​ത്തു​രു​ത്ത്: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ അ​ര​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സാ​യി ഗ്രാ​മ​ത്തി​നു വി​ത​ര​ണം ചെ​യ്തു. സാ​യി ഗ്രാ​മ​ത്തി​ലെ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ ന​ട​ത്തി​യ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത വീ​ടു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്.

ഡി​സം​ബ​ർ മു​ത​ൽ മാ​ർ​ച്ച് വ​രെ ന​ട​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​യി​ഗ്രാ​മ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ച​ക്ര​മാ​ക്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ഇ.​ഡി. ഡ​യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എം​ഐ ദേ​വ​മാ​താ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ.​ഡോ. ജോ​സ് ന​ന്തി​ക്ക​ര മു​ഖ്യാ​തി​ഥി​യാ​യി. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​വി. വി​ജ​യ​കു​മാ​ർ പൂ​ർ​ത്തീ​ക​ര​ണ​പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജെ​യ്സ​ൺ ജോ​സ്, അ​മ​ല ഹോ​സ്പി​റ്റ​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി മ​ണ്ണു​മ്മ​ൽ, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ര​ഞ്ജി​ത് വ​ർ​ഗീ​സ്, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​കെ.​ബി. ലി​ബി​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham Sparsham Scheme

Recent News

Corehub Up