x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് ഇ​നി എ​ഐ ഡി​ജി​റ്റ​ൽ വി​ദ്യാ​ല​യം

വെബ് ഡെസ്ക്
Published: October 30, 2026 10:29 PM IST | Updated: October 30, 2026 10:37 PM IST

​ദ്ഘാ​ട​നം മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ്.

ഇ​ര​ട്ട​യാ​ർ: ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മി​ക​ച്ച പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ഐ ഡി​ജി​റ്റ​ൽ ഇ​ന്‍റ​റാ​ക്ടീ​വ് ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സു​മാ​യു​ള്ള ടോ​ക്ക് ഷോ​യും ന​ട​ന്നു.

പ്ര​ശ​സ്ത മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ് ഡി​ജി​റ്റ​ൽ ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ​ഖ​റി​യാ​സ് കു​മ്മ​ണ്ണു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ.​ഡോ. ജോ​ർ​ജ് ത​കി​ടി​യേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സ്റ്റാ​ൻ​ലി ച​ര​മേ​ൽ, പ്രി​ൻ​സി​പ്പ​ൽ സി​ബി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജോ ഇ​ല​ന്തൂ​ർ, ഹെ​ഡ്മി​സ്ട്ര​സ് ജി​ജി​മോ​ൾ മാ​ത്യു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​തി​ര കു​ര്യ​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ഡി​ന്‍റോ​മോ​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​ങ്കീ​ർ​ണ​മാ​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കാ​നും ദൃ​ശ്യ-​ശ്രാ​വ്യ പ​ഠ​ന​സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ഈ ​സം​രം​ഭ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

18 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജീ​വി​ത​വി​ജ​യം, ആ​ത്മ​വി​ശ്വാ​സം, സ്വ​പ്ന​ങ്ങ​ൾ, ല​ക്ഷ്യ​ബോ​ധം, വ്യ​ക്തി​ത്വ​വി​ക​സ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ് വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

Tags :

Recent News

Corehub Up