പെരുന്പാവൂരിൽ നടക്കുന്ന സംസ്ഥാന റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിൽ നിന്ന്.
പെരുമ്പാവൂര്‍: കേരള റോളര്‍ സ്കേറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ പണിക്കരമ്പലത്തെ ഏഷ്യാഡ്സ് ഇന്റര്‍നാഷണല്‍ സ്പീഡ് സ്കേറ്റിംഗ് അക്കാദമിയില്‍ നടക്കുന്ന കേരള സംസ്ഥാന റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് 2026 സ്പീഡ് വിഭാഗത്തില്‍ എറണാകുളം മുന്നിൽ.
മൂന്നാം ദിനത്തെ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ 223 പോയിന്റുമായി എറണാകുളം ഒന്നാം സ്ഥാനത്തും 163 പോയിന്റുമായി തിരുവനന്തപുരം രണ്ടാംസ്ഥാനത്തും 133 പോയിന്റുമായി പാലക്കാട് മൂന്നാംസ്ഥാനത്തുമാണ്.
മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു. പരാഗ്വേയില്‍ നടന്ന വേള്‍ഡ് സ്കേറ്റ് ഗെയിംസ് 2026ല്‍ ജൂനിയര്‍ വിഭാഗം സ്പീഡ് സ്കേറ്റിംഗില്‍ ചരിത്രനേട്ടം കൈവരിച്ച അനിരുദ്ധന് വിനോദിന് ഒരു ലക്ഷം രൂപ അസോസിയേഷന് സമ്മാനിച്ചു. മനോജ് മൂത്തേടന് എംഎല്‍എ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്, റോളര്‍ സ്കേറ്റിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി ഇന്ദുധര്‍ സീതാറാം, കേരള റോളര്‍ സ്കേറ്റിംഗ് അസോസിയേഷന് പ്രസിഡന്റ് കെ.എം. അനില്‍കുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ബി.വി.എന്‍. റെഡ്ഡി, ജനറല്‍ സെക്രട്ടറി ആര്. അനുരാജ്, പൈങ്ങാവില്‍ എന്നിവര്‍ സംസാരിച്ചു.
Tags :