x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട് വി​റ​പ്പി​ച്ച് തെ​രു​വുനാ​യ്ക്ക​ൾ ജ​നം ഭീ​തി​യി​ൽ, നടപടിയില്ല

വെബ് ഡെസ്ക്
Published: September 24, 2026 11:40 PM IST | Updated: September 24, 2026 11:40 PM IST

ചാ​രും​മൂ​ട് ടൗ​ണി​ലെ തെ​രു​വ് നാ​യ്ക്കൾ

ചാ​രും​മൂ​ട്: ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി ചാ​രും​മൂ​ട് ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ന​ട​പ​ടി​യി​ല്ല . ചാ​രും​മൂ​ട് കി​ഴ​ക്കേ ബ​സ്‌​റ്റോ​പ്പി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ​ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു. നു ഭ​ക്ഷ​ണ​പ്പൊ​തി വാ​ങ്ങാ​നെ​ത്തി​യ അ​റു​പ​തു​കാ​ര​നെ​യും നാ​യ ആ​ക്ര​മി​ച്ചു. നാ​യ​യെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു.

ഒ​ട്ടേ​റെ തെ​രു​വു​നാ​യ്ക്ക​ളെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും നാ​യ ക​ടി​ച്ചി​ട്ടു ണ്ടോയെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. വ്യാ​പാ​രി​യാ​യ ഷൗ​ക്ക​ത്തി​ന്‍റെ കാ​ലി​ൽ ക​ടി​ച്ചി​ട്ട് ഓ​ടി​യ നാ​യ യാ​ത്ര​ക്കാ​രി​യാ​യ ച​ന്ദ്രി​ക​യെ ക​ടി​ച്ചു. അ​ടു​ത്ത ക​ട​യി​ലേ​ക്കു​വ​ന്ന യു​വ​തി​യെ നാ​യ ആ​ക്ര​മി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ത​ട​യാ​നെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തി​നു​നേ​രേ നാ​യ തി​രി​യു​കയാ​യി​രു​ന്നു.

ക​ടി​യേ​റ്റി​ട്ടും ഇ​ദ്ദേ​ഹം നാ​യ​യെ പി​ടി​ച്ചു നി​ർ​ത്തി. ഇ​തു​ക​ണ്ട് വ​ടി​ക​ളു​മാ​യി ഓ​ടി​യെ​ത്തി​യ​വ​ർ നാ​യ​യെ അ​ടി​ച്ചി​ട്ട​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​നാ​യ​ത്. പാ​ത​യോ​ര​ത്ത് കൂ​ട്ടം കൂ​ടി​യെ​ത്തു​ന്ന തെ​രു​വ് നാ​യ്ക്ക​ൾ ഇ​പ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് .

പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങു​ന്ന​വ​ർ പോ​ലും ഭ​യ​ത്തോ​ടെ സ​വാ​രി ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.​മേ​ഖ​ല​യി​ൽ നി​ര​വ​ധി​പേ​ർ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി​ട്ടു​ണ്ട് . പു​ല​ർ​ച്ചെ ട്യൂ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ഇ​പ്പോ​ൾ ഭീ​തി​യോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.​നൂ​റ​നാ​ട്, താ​മ​ര​ക്കു​ളം, ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​ഗ​മ​സ്ഥ​ല​മാ​യ ചാ​രും​മൂ​ട്ടി​ലെ തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കു​വാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

പ​ഞ്ചാ​യ​ത്തു​ക​ളും മൃ​ഗാ​ശു​പ​ത്രി​യും ചേ​ർ​ന്ന് തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ കു​ത്തി​വെ​പ്പെ​ടു​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. ക​ഴി​ഞ്ഞ​വ​ർ​ഷം ചാ​രും​മൂ​ടി​ന് സ​മീ​പം സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചി​രു​ന്നു. വീ​ടി​നു സ​മീ​പ​ത്തു​കൂ​ടി​യു​ള്ള ക​നാ​ൽ​റോ​ഡി​ൽ സൈ​ക്കി​ളി​ൽ പോ​കു​മ്പോ​ൾ തെ​രു​വു​നാ​യ കു​ട്ടി​യെ മ​റി​ച്ചി​ട്ടി​രു​ന്നു.

ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ വീ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു​ന്നി​ല്ല. ഒ​രു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണം കാ​ണി​ക്കു​ക​യാ​യി​രു​ന്നു.​ചാ​രും​മൂ​ട്ടി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​ള​പ്പും കെ.​എ​സ്.​ഇ.​ബി. ഓ​ഫീ​സി​ന്‍റെ മു​റ്റ​വും കെ.​ഐ.​പി. ഓ​ഫീ​സ് വ​ള​പ്പും നെ​ഹ്‌​റു പാ​ർ​ക്കും നാ​യ്ക്ക​ൾ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും ഇ​വി​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​രും ഭീ​തി​യി​ലാ​ണ്.

ചാ​രും​മൂ​ട് ച​ന്ത​യി​ലും ക​നാ​ൽ റോ​ഡു​ക​ളി​ലും നാ​യ്ക്ക​ൾ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്നു. കെ.​പി. റോ​ഡി​ലെ​യും കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ലെ​യും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും നാ​യ്ക്ക​ൾ പേ​ടി​സ്വ​പ്‌​ന​മാ​ണ്. തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും പ​ഞ്ചാ​യ​ത്തു​ക​ൾ നി​സം​ഗ​ത പു​ല​ർ​ത്തു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews dogs

Recent News

Corehub Up