x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ​ക​ൾ കോ​ഴി ഫാ​മി​ൽ ക​യ​റി 65 കോ​ഴി​ക​ളെ കൊ​ന്നു


Published: June 5, 2026 07:47 AM IST | Updated: June 5, 2026 07:47 AM IST

ചാ​യ്യോ​ത്ത്: തെ​രു​വു​നാ​യ​ക​ൾ കോ​ഴി​ഫാ​മി​ൽ ക​ട​ന്ന് 65 കോ​ഴി​ക​ളെ ക​ടി​ച്ചു​കീ​റി കൊ​ന്നു. ചാ​യ്യോം ബ​സാ​റി​ലെ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തെ​രു​വു​നാ​യ്ക്കൂ​ട്ടം ക​ട​ന്നു​ക​യ​റി​യ​ത്.

കൂ​ടി​ന്‍റെ വ​ല ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​ട​ന്ന നാ​യ്ക്ക​ൾ കോ​ഴി​ക​ളെ ക​ടി​ച്ചു​കീ​റു​ക​യാ​യി​രു​ന്നു. 130 കോ​ഴി​ക​ളാ​ണ് ഫാ​മി​ലു​ണ്ടാ​യി​രു​ന്ന​ത്. ജീ​വ​നോ​ടെ അ​വ​ശേ​ഷി​ച്ച​വ​യി​ൽ പ​ല​തും ക​ടി​യേ​റ്റ് മൃ​ത​പ്രാ​യ​മാ​യ നി​ല​യി​ലാ​ണ്. വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ട്ടു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി സ​ഹോ​ദ​ര​നൊ​പ്പം കോ​ഴി ഫാം ​തു​ട​ങ്ങി​യ​ത്. അ​ര ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

 

Tags : nattu vishesham Street dogs break into chicken

Recent News

Corehub Up