ലോക പക്ഷാഘാതദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി നിര്‍വഹിച്ചു പ്രസംഗിക്കുന്നു.
ചെറുവത്തൂര്‍: ലോക പക്ഷാഘാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരിയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മിനിമോള്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ശശിധരന് പെരിങ്ങേത്ത്, എം. രാമചന്ദ്രന്, വാര്‍ഡ് മെംബര്‍ എ.കെ. ഷീന, ടെക്നിക്കല്‍ അസിസ്റ്റന്റ് എം. ചന്ദ്രന്, ജില്ലാ ഡെപ്യൂട്ടി എഡ്യുക്കേഷന്‍ മീഡിയ ഓഫിസര്‍ പി.പി. ഹസീബ്, തുരുത്തി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ. സിയാദ്, പബ്ലിക് ഹെല്‍ത്ത് നഴ്സ് ആര്. പൂമണി എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ജെ. അഞ്ജന, കെ. ശ്രുതി എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.കെ. അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
Tags :