x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ സാ​മാ​ജി​ക​രാ​കാ​ൻ പോ​രാ​ട്ടം; നി​ല​ന്പൂ​രി​ൽനി​ന്നു മൂ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ


Published: March 18, 2026 08:21 AM IST | Updated: March 18, 2026 08:21 AM IST

നി​ല​ന്പൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത് നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽനി​ന്നു​ള്ള മൂ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സി​റ്റിം​ഗ് എം​എ​ൽ​എ​യു​മാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് നി​ല​ന്പൂ​രി​ലും ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ് ത​വ​നൂ​രി​ലും യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ക​ണ്‍​വീ​ന​റ​ർ ടി.​പി.​ അ​ഷ്റ​ഫ​ലി കൊ​ണ്ടോ​ട്ടി​യി​ലും മ​ത്സ​രി​ക്കും.

നി​ല​ന്പൂ​രി​ൽനി​ന്ന് മൂ​ന്ന് നേ​താ​ക്ക​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.ഇ​തി​ൽ പ്ര​ധാ​ന പോ​രാ​ട്ടം ത​വ​നൂ​രി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ കെ.​ടി.​ജ​ലീ​ലും വി.​എ​സ്.​ ജോ​യി​യും ത​മ്മി​ലാ​ണ്. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് ഇ​തു മൂ​ന്നാം മ​ത്സ​ര​മാ​ണ്.

2016-ൽ ​പി.​വി. അ​ൻ​വ​റി​നെ​തി​രേ ര ​മ​ത്സ​രി​ച്ച​പ്പോ​ൾ ക​ന്നി​യ​ങ്ക​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഷൗ​ക്ക​ത്ത് 2025ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം എം.​ സ്വ​രാ​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത്. മൂ​ന്നാം അ​ങ്ക​ത്തി​ൽ എം​എ​ൽ​എ സ്ഥാ​നം നി​ല​നി​ർ​ത്താ​ൻ മു​ൻ ഫു​ട്ബോ​ൾ ദേ​ശീ​യ താ​രം യു. ​ഷ​റ​ഫ​ലി​ക്കെ​തി​രേ​യാ​ണ് പോ​രാ​ട്ടം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി​ക്ക് ഇ​തു ര​ണ്ടാം മ​ത്സ​ര​വും.2016ൽ ​മ​ല​ന്പു​ഴ​യി​ൽ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​തി​രേ​യാ​യി​രു​ന്നു ക​ന്നി​യ​ങ്കം.

അ​ന്നു പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം. ത​വ​നൂ​ർ മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ച ശേ​ഷം ന​ട​ന്ന മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച മു​ൻ മ​ന്ത്രി കൂ​ടി​യാ​യ കെ.​ടി.​ ജ​ലീ​ലി​ൽനി​ന്ന് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കു​ക​യെ​ന്ന ക​ടു​പ്പ​മേ​റി​യ ദൗ​ത്യ​മാ​ണ് വി.​എ​സ്. ജോ​യി​യെ യു​ഡി​എ​ഫ് നേ​ത്യ​ത്വം ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ടി.​പി.​ അ​ഷ്റ​ഫ​ലി​ക്ക് നി​യ​മ​സ​ഭ​യി​ലേ​ക്ക് ഇ​തു ക​ന്നി​യ​ങ്ക​മാ​ണ്.

മു​സ്‌ലിം ലീ​ഗി​ന്‍റെ സു​ര​ക്ഷി​ത മ​ണ്ഡ​ല​മാ​യ​തി​നാ​ൽ അ​ഷ്റ​ഫ​ലി​ക്ക് കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​ക​ളി​ല്ല.പോ​ത്തു​ക​ൽ സ്വ​ദേ​ശി​യാ​യ വി.​എ​സ്. ജോ​യി​യും, എ​ട​ക്ക​ര സ്വ​ദേ​ശി​യാ​യ ടി.​പി.​ അ​ഷ്റ​ഫ​ലി​യും നി​ല​ന്പൂ​രു​കാ​ര​നാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും സ്ഥാ​നാ​ർ​ഥി​ക​ളാ​യ​തോ​ടെ ഒ​ന്നി​ൽ കൂ​ടു​ത​ൽ നി​ല​ന്പൂ​രു​കാ​ർ നി​യ​മ​സ​ഭാ സാ​മാ​ജി​ക​രാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് നി​രീ​ക്ഷ​ണം.

Tags : nattu vishesham UDF leaders from Nilanpur

Recent News

Corehub Up