ചേർത്തല ഉപജില്ലാ കലോത്സവത്തില്‍ ഓവറോൾ കിരീടം നേടിയ മുട്ടം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പി. പ്രസാദ് എംഎല്‍എ ട്രോഫി സമ്മാനിക്കുന്നു.
ചേര്‍ത്തല: ഉപജില്ലാ കലോത്സവത്തില്‍ 522 പോയിന്റുമായി മുട്ടം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഓവറോൾ കിരീടം. ഗവ. ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനത്തും അര്‍ത്തുങ്കല്‍ സെന്റ് ഫ്രാൻസിസ് അസീസി എച്ച്എസ്എസ് മൂന്നാം സ്ഥാനത്തും എത്തി.
യുപി വിഭാഗത്തിൽ 71 പോയിന്റ് നേടി ചേര്‍ത്തല ലിറ്റിൽ ഫ്ലവർ യുപിഎസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.എല്‍പി വിഭാഗത്തിൽ 63 പോയിന്റ് നേടി ചേര്‍ത്തല ടൗൺ എല്‍പിഎസ് ഒന്നാമത് എത്തി. കണിച്ചുകുളങ്ങരയില്‍ നാലുദിവസങ്ങളിലായി നടന്ന ഉപജില്ലാ കലോത്സവത്തിന്റെ സമാപനസമ്മേളനത്തില്‍ പി. പ്രസാദ് എംഎല്‍എ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Tags : nattuvishesham district news deepika news Sub-district Arts Festival