വിളക്കിത്തല നായര്‍ സമാജം ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കുന്നു.
പാലാ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിളക്കിത്തല നായര്‍ സമാജം സംസ്ഥാന ഭാരവാഹികള്‍ എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ, വിനു വി. ജോണ്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി എം. ജോണ്‍, മന്ത്രി മോന്‍സ് ജോസഫ് എന്നിവര്‍ക്ക് നിവേദനം നല്കി. വിഎന്‍ സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്. രമേഷ് ബാബു, പ്രസിഡന്റ് കെ.ആര്. സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി എം.എന്‍. മോഹനന്, ട്രഷറര്‍ കെ.കെ. അനില്‍കുമാര്‍, സെക്രട്ടറി സുജ ബാബു, രജിസ്ട്രാര്‍ പള്ളിക്കല്‍ മുരളി എന്നിവരാണ് നിവേദനം നല്‍കിയത്.
മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വിഎന്‍ സമാജത്തിന് എന്‍ഒസി നല്കിയ എയ്ഡഡ് കോളജ് അനുവദിക്കുക, സര്‍ക്കാര്‍ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും സമുദായത്തിന് പ്രാതിനിധ്യം നല്‍കുക, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ നിയമനങ്ങളില്‍ പ്രത്യേക സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
Tags :