ചെറുമീനുകളെ പിടികൂടിയതിന് മുനമ്പത്ത് ഫിഷറീസ് ടാസ്ക് ഫോഴ്സ് പിടികൂടിയ കരുണാമയന്‍ എന്ന മത്സ്യബന്ധന ബോട്ട്.
വൈപ്പിൻ: ചട്ടങ്ങൾക്ക് വിരുദ്ധമായി കടലിൽനിന്ന് ചെറുമത്സ്യങ്ങളെ പിടിച്ചു കൊണ്ടുവന്ന മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പിന്റെ ടാസ്ക് ഫോഴ്സ് കസ്റ്റഡിയിലെടുത്തു. മുനമ്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന കരുണാമയൻ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്.
പരിശോധനയിൽ രണ്ട് ടണ്ണിലധികം ചെറിയ കിളിമീനുകൾ ബോട്ടിൽ നിന്നു കണ്ടെടുത്തു. ഭക്ഷ്യയോഗ്യമായ മത്സ്യം 28,000 രൂപയ്ക്ക് ലേലം ചെയ്തു പണം സർക്കാരിലടച്ചു. ശിക്ഷ നടപടികളുടെ ഭാഗമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.പി. സിന്ധു ബോട്ടിന് 2.5 ലക്ഷം രൂപ പിഴ വിധിച്ചു.
വെള്ളിയാഴ്ച രാത്രി വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എം. ജിബിനയുടെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ മിന്നൽ പരിശോധനയിലാണ് ബോട്ട് കുടുങ്ങിയത്.
ഫിഷറീസ് ഗാർഡുമാരായ ഷൈബിൻ, റാഫേൽ പിങ്സൺ, അനീഷ്, സീ ഗാർഡുമാരായ ഷെല്ലൻ, ജിപ്സൺ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Tags : nattuvishesham district news deepika news boat seized with juvenile fish