x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​ഭ​ണ്ഡാ​രം ത​ക​ർ​ത്ത് കവർച്ചാശ്രമത്തിനിടെ പ്രതി പി​ടി​യി​ൽ


Published: December 6, 2025 02:21 AM IST | Updated: December 6, 2025 02:21 AM IST

അറസ്റ്റിലായ ജോ​ഷി

ത​ളി​പ്പ​റ​മ്പ്: ക്ഷേ​ത്ര​ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം ക​വ​രു​ന്ന​തി​നി​ടെ പ്രതി പി​ടി​യി​ല്‍. പ​രി​യാ​രം ഐ​ടി​സി കോ​ള​നി​യി​ലെ ജോ​ഷി​യാ​ണ് പി​ടി​യി​ലാ​യ ത്. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

പു​ളി​മ്പ​റ​മ്പി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. നി​ര​വ​ധി ക​വ​ര്‍​ച്ചാ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ജോ​ഷി തോ​ട്ടാ​റ​മ്പ് മു​ത്ത​പ്പ​ന്‍​ക്ഷേ​ത്ര​ത്ത​ലെ ഭ​ണ്ഡാ​ര​മാ​ണ് ക​വ​ര്‍​ച്ച ചെ​യ്ത​ത്. ഭ​ണ്ഡാ​രം ത​ക​ര്‍​ക്കു​ന്ന ശ​ബ്ദം കേ​ട്ട് തൊ​ട്ട​ടു​ത്ത ത​ളി​പ്പ​റ​മ്പ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലെ നൈ​റ്റ് വാ​ച്ച്‌​മാ​നാ​യ ബ​ക്ക​ള​ത്തെ എം.​ഷാ​ജി​യാ​ണ് ആ​ദ്യം ഓ​ടി​യെ​ത്തി​യ​ത്. ഷാ​ജി​യെ ക​ണ്ട ഉ​ട​നെ ഇ​രു​വ​രും ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സും ഷാ​ജി​യും ന​ട​ത്തി​യ ഏ​റെ നേ​ര​ത്തെ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ജോ​ഷി പി​ടി​യി​ലാ​യി. ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത് ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​യ ബം​ഗാ​ളി റോ​ബി​നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. 950 രൂ​പ​യു​ടെ നോ​ട്ടു​ക​ളും ചി​ല്ല​റ​നാ​ണ​യ​ങ്ങ​ളു​മാ​ണ് ഭ​ണ്ഡാ​ര​ത്തി​ല്‍ നി​ന്ന് ക​വ​ര്‍​ച്ച ചെ​യ്ത​ത്.

Tags : Suspect arrested nattuvisesham locl news

Recent News

Corehub Up