x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​നീ​ന്ത​ല്‍കു​ളം പ്ര​വ​ര്‍​ത്ത​നര​ഹി​തം; സ്വ​പ്‌​ന​ങ്ങ​ളും ആ​ശ​ങ്ക​ക​ളും ബാ​ക്കി

വെബ് ഡെസ്ക്
Published: October 31, 2026 12:06 AM IST | Updated: October 31, 2026 12:06 AM IST

ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലെ നീ​ന്ത​ല്‍കു​ളം.

പാ​ലാ: ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ലെ നീ​ന്ത​ല്‍​കു​ള​ത്തി​ല്‍ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​രു​മാ​യി ന​ഗ​ര​സ​ഭ​യ്ക്കു​ള്ള ത​ര്‍​ക്കംമൂ​ലം ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ലെ നീ​ന്ത​ല്‍​കുളം പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി.

കു​ട്ടി​ക​ളു​ടെ നീ​ന്ത​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ണ​മാ​യി മു​ട​ങ്ങി. പ​രി​ശീ​ല​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍​പോ​ലും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വ​രാ​നി​രി​ക്കു​ന്ന വി​വി​ധ കാ​യി​കമ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി ത​യാ​റെ​ടു​ത്തി​രു​ന്ന ഒ​ട്ടേ​റെ കു​ട്ടി​ക​ളും അ​വ​രു​ടെ പ​രി​ശീ​ല​ക​രും ആ​ശ​ങ്ക​യി​ലാ​ണ്. ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗാ​ല​റി​യി​ല്‍ ര​ണ്ടാം നി​ല​യി​ലാ​ണ് നീ​ന്ത​ല്‍​ക്കു​ളം. ഈ ​കേ​ന്ദ്ര​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ച് ക​ഴി​ഞ്ഞി​രു​ന്ന പ​രി​ശീ​ല​ക​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​വും ഇ​തോ​ടെ ഇ​ല്ലാ​താ​യി. ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

അ​ഞ്ചു ​വ​ര്‍​ഷ​ത്തെ പാ​ട്ട​ക്ക​രാ​റി​ല്‍ ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്തി​രു​ന്ന​വ​ര്‍ നീ​ന്ത​ല്‍​കു​ള​ത്തി​ന്‍റെ വാ​ട​ക, വൈ​ദ്യു​തി ബി​ല്‍, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍, ജ​ല​ശു​ദ്ധീ​ക​രണം ​എ​ന്നീ ചെ​ല​വു​ക​ള്‍​ക്ക് പു​റ​മേ 10 ല​ക്ഷം രൂ​പ സെ​ക്യൂ​രി​റ്റി തു​ക​യാ​യി ന​ല്‍​കി​യി​രു​ന്നു.

അ​ഞ്ച് വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പു​തി​യ ക​രാ​റു​കാ​ര്‍ എ​ത്തി​യെ​ങ്കി​ലും സെ​ക്യൂ​രി​റ്റി തു​ക അ​ട​യ്ക്കാ​ത്ത​തി​നാ​ല്‍ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു. മു​ന്‍ ക​രാ​റു​കാ​ര​ന്‍റെ സെ​ക്യൂ​രി​റ്റി തു​ക തി​രി​കെ ന​ല്‍​കാ​ത്ത​ത് സം​ബ​ന്ധി​ച്ചും ന​ഗ​ര​സ​ഭ​യു​മാ​യി ത​ര്‍​ക്ക​മു​ണ്ട്.

കോ​ടി​ക്ക​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ഒ​രു​ക്കി​യ നീ​ന്ത​ല്‍​കു​ളം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഒ​ട്ടേ​റെ ആ​ളു​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടേ​ണ്ട നീ​ന്ത​ല്‍​കു​ള​മാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.

പു​തി​യ ക​രാ​റു​കാ​ര​ന്‍ തു​ക അ​ട​യ്ക്കു​ന്ന​തി​ല്‍ വീ​ഴ്ചവ​രു​ത്തി​യാ​ല്‍ വീ​ണ്ടും ടെ​ന്‍​ഡ​ര്‍ വി​ളി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ന​ഗ​രസ​ഭ പ​ണം ന​ല്‍​കാ​നു​ള്ള പ​ട്ടി​ക പ്ര​കാ​രം മു​ന്‍​ഗ​ണ​ന ക​ണ​ക്കി​ലെ​ടു​ത്ത് മു​ന്‍ ക​രാ​റു​കാ​ര​ന് തു​ക തി​രി​കെ ന​ല്‍​കു​മെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ മാ​യാ രാ​ഹു​ല്‍ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up