x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൃ​ദ​യ​ത്തി​ലി​ടം ന​ൽ​കി​യ മ​ര​ങ്ങാ​ട്ടു​പി​ള്ളി​ക്ക് ന​ന്ദി​ചൊ​ല്ലി പ്ര​തി​ഭ​ക​ൾ മ​ട​ങ്ങി


Published: November 16, 2025 03:50 AM IST | Updated: November 16, 2025 03:51 AM IST

മ​ര​ങ്ങാ​ട്ടു​പി​ള്ളി: അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ നാ​ടി​ന്‍റെ ഹൃ​ദ​യ​വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടാ​ണ് നാ​ട് സം​സ്ഥാ​ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തെ വ​ര​വേ​റ്റ​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ത്ത​വ​രാ​രും നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന​താ​ണ് സ്ഥി​തി. നാ​ലു ദി​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ന് ആ​തി​ഥ്യ​മ​രു​ളി​യ​ത് ലേ​ബ​ർ ഇ​ന്ത്യ പ​ബ്ലി​ക് സ്‌​കൂ​ളാ​ണെ​ങ്കി​ലും നാ​ടൊ​ന്നാ​കെ ഉ​ത്സ​വ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.


ഇ​ട​വ​ക​ക​ളും വേ​ദി​ക​ളാ​യി


ലേ​ബ​ർ ഇ​ന്ത്യ​ക്കൊ​പ്പം വേ​ദി​ക​ൾ സ​മ്മാ​നി​ച്ച് മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ്, കു​റി​ച്ചി​ത്താ​നം സെ​ന്‍റ് മേ​രീ​സ്, മ​ണ്ണ​യ്ക്ക​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്, ഇ​ല​യ്ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​ക​ളും പാ​ലാ ചാ​വ​റ സ്‌​കു​ളും വേ​ദി​ക​ൾ തു​റ​ന്നു​ന​ൽ​കി മ​ത്സ​ര​ത്തോ​ട് ചേ​ർ​ന്നു​നി​ന്നു.


വീ​ടു​ക​ൾ തു​റ​ന്നു​ന​ൽ​കി കു​ടും​ബ​ങ്ങ​ൾ


മേ​ള​യി​ലെ​ത്തി​യ കാ​ൽ​ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ൾ​ക്ക് താ​മ​സ​സൗ​ക​ര്യം സ​മ്മാ​നി​ച്ച​വ​രു​ടെ നി​ര ജി​ല്ലാ ആ​സ്ഥാ​ന​മാ​യ കോ​ട്ട​യം​വ​രെ നീ​ളും. ലേ​ബ​ർ ഇ​ന്ത്യ​യോ​ട് ചേ​ർ​ന്നു​ള്ള ക​ട​പ്ലാ​മ​റ്റം, മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല വീ​ടു​ക​ളും താ​മ​സ​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കി​യാ​ണ് നാ​ടൊ​ന്നാ​കെ പി​ന്തു​ണ​യ​റി​യി​ച്ച​ത്.


സ​ഞ്ചാ​ര​മൊ​രു​ക്കി ടാ​ക്‌​സി​ക​ളു​ടെ നി​രമ​ര​ങ്ങാ​ട്ടു​പി​ള്ളി, കു​റ​വി​ല​ങ്ങാ​ട്, മ​ണ്ണ​യ്ക്ക​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളെ​ല്ലാം നി​ര​ത്തി​ലി​റ​ക്കി ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 24 മ​ണി​ക്കൂ​റും സേ​വ​നം ന​ൽ​കാ​ൻ ത​യാ​റാ​യി​രു​ന്നു. താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും തി​രി​കെ​യും ആ​വ​ശ്യ​ക്കാ​രെ എ​ത്തി​ക്കാ​ൻ രാ​വേ​റെ​ വൈ​കി​യും ഓ​ട്ടോ​റി​ക്ഷ​ക​ള​ട​ക്കം നി​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​ർ​ക്കും യാ​ത്ര​യ്ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ല്ല.


പ​ഴ​യി​ടം രു​ചി​യി​ൽ പാ​ച​ക​മ​ഹി​മ​യും


ക​ലോ​ത്സ​വ​ത്തി​ന്‍റെ ഓ​രോ ദി​വ​സ​വും ഊ​ട്ടു​പു​ര​യി​ലെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ളാ​ണ്. ആ​ദ്യ​ദി​നം മാ​ത്രം ഉ​ച്ച​യൂ​ണി​ന് എ​ത്തി​യ​ത് അ​യ്യാ​യി​ര​ത്തോ​ളം പേ​രാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഭ​ക്ഷ​ണ​ത്തി​ന് കു​റ​വു​വ​രാ​തെ പ​ഴ​യി​ടം യ​ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ച​ക​പ്പു​ര പ്ര​വ​ർ​ത്തി​ച്ച​ത്. പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​മ്പോ​ഴും അ​ത്താ​ഴം വി​ള​മ്പി ന​ൽ​കു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു.


ലേ​ബ​ർ ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​നി​മി​ഷം


അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഭി​ച്ച അ​വ​സ​ര​ത്തെ ഏ​റ്റെ​ടു​ത്ത ലേ​ബ​ർ ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​നി​മി​ഷ​ങ്ങ​ളാ​ണ് ക​ലോ​ത്സ​വം സ​മ്മാ​നി​ച്ച​ത്. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന്‍റെ 16-ാമ​ത് വേ​ദി​യാ​ണ് ലേ​ബ​ർ ഇ​ന്ത്യ സ​മ്മാ​നി​ച്ച​ത്. കോ​ട്ട​യം സ​ഹോ​ദ​യ ര​ണ്ടാ​മ​താ​ണ് ലേ​ബ​ർ ഇ​ന്ത്യ​യി​ലൂ​ടെ ക​ലോ​ത്സ​വ​ത്തെ വ​ര​വേ​റ്റ​ത്. ലേ​ബ​ർ ഇ​ന്ത്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക​ൻ വി.​ജെ. ജോ​ർ​ജ് കു​ള​ങ്ങ​ര, മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ രാ​ജേ​ഷ് ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ സു​ജ കെ. ​ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.
വി​ല്ല​നാ​യ​ത് മ​ഴ​മാ​ത്രം
പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ക​ലോ​ത്സ​വ​ത്തി​ൽ മൂ​ന്നാം​ദി​ന​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ മ​ഴ മാ​ത്ര​മാ​ണ് വി​ല്ല​ൻ​വേ​ഷം കെ​ട്ടി​യ​ത്. ക​ന​ത്ത​ മ​ഴ​യി​ൽ വേ​ദി​യാ​യി​രു​ന്ന ഫു​ട്‌​ബോ​ൾ കോ​ർ​ട്ട് മാ​റ്റേ​ണ്ട സ്ഥി​തി​യി​ൽ​ വ​രെ​യെ​ത്തി സാ​ഹ​ച​ര്യം. ക​ലാ​പ്ര​തി​ഭ​ക​ളു​ടെ ഗ്രീ​ൻ റൂം ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ശോ​ഭ​യും ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ ത​ല്ലി​ത്ത​ക​ർ​ത്ത

Tags : local nattuvishesham Marangattupilly

Recent News

Corehub Up