x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ള​സി​മ​തി മു​രു​കേ​ശ​ന് 1.25 കോ​ടി രൂ​പ​ പ്ര​ഖ്യാ​പി​ച്ച് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ

വെബ് ഡെസ്ക്
Published: October 25, 2026 05:52 AM IST | Updated: October 25, 2026 05:52 AM IST

തു​ള​സി​മ​തി മു​രു​കേ​ശ​ൻ

ചെ​ന്നൈ: ജ​പ്പാ​നി​ൽ ന​ട​ന്നു​വ​രു​ന്ന അ​ഞ്ചാ​മ​ത് പാ​രാ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ബാ​ഡ്മി​ന്‍റ​ണി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി തു​ള​സി​മ​തി മു​രു​കേ​ശ​ന് 1.25 കോ​ടി രൂ​പ​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തു​ക ന​ൽ​കു​മെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. വ​നി​താ ഡ​ബി​ൾ​സ് എ​സ്എ​ൽ3​എ​സ് യു5 ​വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​വും മി​ക്സ​ഡ് ഡ​ബി​ൾ​സ് എ​സ്എ​ൽ3​എ​സ് യു5 ​വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി​യും നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ൽ തു​ള​സി​മ​തി അം​ഗ​മാ​യി​രു​ന്നു.

പാ​രാ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​തു​വ​രെ മൂ​ന്ന് മെ​ഡ​ലു​ക​ൾ നേ​ടി തു​ള​സി​മ​തി ത​മി​ഴ്നാ​ടി​നും ഇ​ന്ത്യ​യ്ക്കും അ​ഭി​മാ​ന​മാ​യി. താ​ര​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം. തു​ള​സി​മ​തി​യു​ടെ വി​ജ​യ​ങ്ങ​ൾ കാ​യി​ക​രം​ഗ​ത്ത് നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യു​വ​ത​ല​മു​റ​യ്ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ക​ഴി​വു​റ്റ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് തു​ട​ർ​ന്നും ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up