കട്ടപ്പന: തപസ്യ കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ പ്രതിഭാ പുരസ്കാരം പ്രഫഷണൽ - അമച്വർ നാടക അഭിനേത്രിയും ചലച്ചിത്ര താരവുമായ ജയ കുറുപ്പിന് നൽകും. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സാംസ്കാരിക പ്രവർത്തകൻ ഇ.ജെ. ജോസഫ്, സാഹിത്യകാരൻ മോബിൻ മോഹൻ, മാധ്യമ പ്രവർത്തകൻ എം.സി. ബോബൻ എന്നിവരടങ്ങുന്ന ജൂറിയാണ് പ്രതിഭാ പുരസ്കാരത്തിന് ജയ കുറുപ്പിനെ തെരഞ്ഞെടുത്തത്. നാടകരംഗത്ത് 25 വർഷത്തെ അഭിനയ സമ്പത്തിലൂടെ ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ച താരമാണ് ജയ കുറുപ്പ്.
പത്തിന് ഉപ്പുതറ സെന്റ് മേരീസ് പാരിഷ് ഹാളിൽ നടക്കുന്ന തപസ്യ കൾച്ചറൽ സൊസൈറ്റിയുടെയും തപസ്യ നാട്യ കലാക്ഷേത്രയുടെയും 32-ാം വാർഷികാഘോഷച്ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.
ഡീൻ കുര്യാക്കോഡ് എംപി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പീരുമേട് എംഎൽഎ പുരസ്കാര സമർപ്പണം നടത്തും.
തുടർന്ന് 50 കലാകാരികൾ പങ്കെടുക്കുന്ന തപസ്യ നാട്യ കലാക്ഷേത്രയുടെ നാട്യോത്സവം അരങ്ങേറുമെന്ന് ജൂറി അംഗങ്ങളും കൾച്ചറൽ സൊസൈറ്റി സെക്രട്ടറി എൻ.കെ. രാജൻ, നാട്യകലാക്ഷേത്ര ഡയറക്ടർ അപർണ ശശി, പിടിഎ പ്രസിഡന്റ് അഡ്വ. അരുൺ പൊടിപാറ, സെക്രട്ടറി അരുൺ ശശി എന്നിവർ അറിയിച്ചു.
Tags : Talent Award . nattuvishesham local news