x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ലാ​നോ​ട് എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ടത്തിന്‍റെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് നി​ർ​വ​ഹി​ച്ചു

വെബ് ഡെസ്ക്
Published: October 30, 2026 12:09 AM IST | Updated: October 30, 2026 12:09 AM IST

ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു നി​ർ​വ​ഹി​ക്

കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​നാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പു ക​ർ​മ​വും കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ന​ഴ്സ​റി സ്കൂ​ളി​ന്‍റെ​യും ബ്ലോ​ക്ക്‌ അം​ഗം അ​രു​ൺ ജോ​സ് ന​ഴ്സ​റി സ്കൂ​ൾ സ്റ്റാ​ഫ് റൂ​മും ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മു​ൻ മാ​നേ​ജ​ർ ഫാ. ​ജി​നോ ചു​ണ്ട​യി​ൽ ക​മ്പ്യൂ​ട്ട​ർ റൂം, ​നൂ​ൺ മീ​ൽ ഓ​ഫി​സ​ർ അ​നി​ൽ​കു​മാ​ർ സ്കൂ​ൾ കി​ച്ച​ൺ, വാ​ർ​ഡ് അം​ഗം സ​ണ്ണി ജോ​സ​ഫ് പാ​ർ​ക്ക്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു​മോ​ൾ തോ​മ​സ് എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജി​നോ ചു​ണ്ട​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് പാ​ല​ക്കാ​ട്ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​യ്‌​സ​ൺ കാ​ര​ക്കു​ന്നേ​ൽ, ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഡാ​ർ​ളി ഏ​ബ്ര​ഹാം, ‌പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ക​ടു​ക​ൻ​മാ​ക്ക​ൽ, മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഐ. ​തോ​മ​സ്, സ്കൂ​ൾ ലീ​ഡ​ർ ഏ​ബ​ൽ അ​ജി​ത്ത്, വി​ദ്യാ​ർ​ഥി ത​രു​ണി​ക എം. ​ബി​ബി​ഷ്, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സ്വ​പ്ന വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up