ദേശീയപാതയോരത്ത് അഞ്ചുമൂർത്തിമംഗലം എക്സൈസ് ഓഫീസിനു എതിർവശത്ത് കൂട്ടമായി നിൽക്കുന്ന ആറ്റുവഞ്ചി.
വടക്കഞ്ചേരി: ചതുപ്പുനിലങ്ങളിലും പുഴയോരത്തും തോട്ടുവക്കിലുമെല്ലാം കൂട്ടമായി നിൽക്കുന്ന ആറ്റുവഞ്ചിയുടെ പൂക്കാലമാണിത്. വെള്ളത്തൂവൽപോലെ കാറ്റിലാടിയുള്ള ഈ പുൽച്ചെടി രാജനെ കാണാനും കൗതുകമാണ്. പച്ചപ്പുകൾക്കു മുകളിലാണ് ഈ മനോഹര വെൺമ. പത്തടിയോളം ഉയരം വരുന്ന ഈ പുല്ലിനത്തിന്റെ തണ്ടുകൾക്ക് കനം കുറഞ്ഞ ചൂരൽപ്പോലെ നല്ല ബലമുണ്ട്. പൂ തണ്ടിനു തന്നെയുണ്ട് രണ്ടടിയോളം ഉയരം. ആഴ്ചകളോളം കാറ്റിലാടിക്കളിക്കുന്ന പൂക്കൾ പിന്നെ പൊടിഞ്ഞ് നശിക്കും.