x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മു​ദാ​യ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ചൈ​ത​ന്യ​മാ​ണ് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്: ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍

വെബ് ഡെസ്ക്
Published: August 18, 2026 03:23 AM IST | Updated: August 18, 2026 03:23 AM IST

ആ​ദ​ര​ണീ​യം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: സ​മു​ദാ​യ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ചൈ​ത​ന്യ​മാ​ണ് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​ദ​ര​ണീ​യം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ള്‍​ക്കും രൂ​പ​ത മ​ത​ബോ​ധ​ന പ​രീ​ക്ഷ​യി​ല്‍ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ള്‍​ക്കു​ള്ള ആ​ദ​ര​ണ​വും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ വൈ​ദ്യ​ര​ത്‌​ന അ​വാ​ര്‍​ഡ് നേ​ടി​യ ഡോ. ​ഫി​ന്‍റോ ഫ്രാ​ന്‍​സി​സ്, ക​ര്‍​മ​ശ്രേ​ഷ്ഠ അ​വാ​ര്‍​ഡ് നേ​ടി​യ ഡോ.​ടി. ആ​ല്‍​ബി​ന്‍ ജോ​സ്, സം​ഘ​ട​ന വൈ​ഭ​വ് അ​വാ​ര്‍​ഡി​ന​ര്‍​ഹ​നാ​യ പ​ത്രോ​സ് വ​ട​ക്കു​ഞ്ചേ​രി എ​ന്നി​വ​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡ് ദാ​ന​വും ബി​ഷ​പ് നി​ര്‍​വ​ഹി​ച്ചു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് ഊ​ക്ക​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍, രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ജു മ​ഞ്ഞ​പ്ര​ക്കാ​ര​ന്‍, സെ​ന്‍റ് ജോ​സ​ഫ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി, സെ​ക്ര​ട്ട​റി ഡേ​വി​സ് തു​ളു​വ​ത്ത്, ആ​ന്‍റ​ണി തൊ​മ്മാ​ന, ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
500 ഓ​ളം കു​ട്ടി​ക​ള്‍​ക്ക് അ​വാ​ര്‍​ഡ് ന​ല്‍​കി.

Tags : Catholic Congress NattuVishasham DistrictNews

Recent News

Corehub Up