x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​നത്തിന്‍റെ അ​ധി​കാ​ര​ത്തി​നു​മേ​ൽ കേ​ന്ദ്രം കൈ​കട​ത്തു​ന്നു: എ. ​വി​ജ​യ​രാ​ഘ​വ​ൻ


Published: December 6, 2025 01:24 AM IST | Updated: December 6, 2025 01:24 AM IST

കൊ​ര​ട്ടി സെ​ന്‍റ​റി​ൽ​ന​ട​ന്ന എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്‌​ഘാ​ട​നം​ചെ​യ്യു​ന്നു.

കൊ​ര​ട്ടി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ത്തി​നു​മേ​ൽ കേ​ന്ദ്രം കൈ​കട​ത്തു​ന്നു​വെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​നു​നേ​രെ വ​ൻ ഗൂ​ഢാ​ലോ​ച​ന​യാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ.

കൊ​ര​ട്ടി സെ​ന്‍റ​റി​ൽ ന​ട​ന്ന എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​രോ ഗൂ​ഢാ​ലോ​ച​ന​ക​ൾ​ക്കും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കു​നേരേ ത​ന്നെ​യാ​ണ് വ​ൻ തി​രി​ച്ച​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു. ജാ​തീ​യ​ത പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​വ​ർ പി​ന്നാ​ക്കസ​മു​ദാ​യ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

​ഇ​ത​ര​മ​ത​സ്ഥ​രു​ടെ ആ​രാ​ധാ​നാ​ല​യം പൊ​ളി​ച്ച് ത​ങ്ങ​ളു​ടെ ആ​രാ​ധാ​നാ​ല​യം പ​ണി​യ​ണമെ​ന്ന് വാ​ശി​പി​ടി​ക്കു​ന്ന അ​പ​രി​ഷ്കൃ​ത​രീ​തി​ക​ളാ​ണ് കേ​ന്ദ്ര ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സി​പി​ഐ ജി​ല്ലാക​മ്മി​റ്റി അം​ഗം ടി.​വി. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. താ​ള​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ നൂ​റു​ക​ണ​ക്കി​നുപേർ പ​ങ്കെ​ടു​ത്ത പൊ​തു​റാ​ലി കി​ൻ​ഫ്രാ പാ​ർ​ക്ക്, മ​ഞ്ഞ​ളി​ക്കെ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് കൊ​ര​ട്ടി​യി​ൽ സ​മാ​പി​ച്ചു.

ജി​ല്ലാപ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി കെ.​ആ​ർ. സു​മേ​ഷ്, നേ​താ​ക്ക​ളാ​യ കെ.​പി. തോ​മ​സ്, കെ.​എ. ജോ​ജി, ഡെ​ന്നീ​സ് കെ. ​ആ​ന്‍റ​ണി, ജോ​ർ​ജ് ഐ​നി​ക്ക​ൽ, ഡേ​വീ​സ് മാ​മ്പ്ര, എ.​എ. ബി​ജു, കെ.​കെ. രാ​ജ​ൻ, പി.​സി. ബി​ജു, എം.​ജെ ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : A. Vijayaraghavan nattuvisesham locl news

Recent News

Corehub Up