x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഴ​യോ​ര ബൈ​പാ​സ് ജംഗ്ഷനിലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ച്ചുനീക്കി

വെബ് ഡെസ്ക്
Published: July 11, 2026 11:40 PM IST | Updated: July 11, 2026 11:40 PM IST

മൂ​ന്നു​നി​ല കെ​ട്ടി​ടം ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചുനീ​ക്കു​ന്നു.

തൊ​ടു​പു​ഴ: പു​ഴ​യോ​ര ബൈ​പാ​സി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന മൂ​ന്നു നി​ല കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ പൊ​ളി​ച്ചു​നീ​ക്ക​ലി​ന് തു​ട​ക്കം കു​റി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പോ​ലീ​സ്, റ​വ​ന്യു, വൈ​ദ്യു​തി വ​കു​പ്പു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ച്ചു. സു​ര​ക്ഷ​ മു​ന്‍​നി​ര്‍​ത്തി സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ​യും ക​ട​ക​ളി​ലെയും വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ജോ​ലി ആ​രം​ഭി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ പൊ​ളി​ക്ക​ല്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍​ എ​ത്തി​യി​രു​ന്നെ​ങ്കി​ലും അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നു​ള്ള കാ​ല​താ​മ​സ​ത്തെത്തുട​ര്‍​ന്നാ​ണ് പ​ക​ല്‍ ടൗ​ണി​ല്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടിവ​ന്ന​ത്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍ ന​ഗ​ര​സ​ഭ​യു​ടെ ഡ​മ്പിം​ഗ് യാ​ര്‍​ഡി​ലേ​ക്കാ​ണ് മാ​റ്റു​ന്ന​ത്. ഇ​വ നീ​ക്കം ചെ​യ്യു​ന്ന മു​റ​യ്ക്ക് സ്ഥ​ല​ത്ത് പാ​റ​മ​ണ​ല്‍ വി​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളും ന​ട​ന്നു​വ​രു​ന്നു​ണ്ട്.

കെ​ട്ടി​ടം പൊ​ളി​ച്ച​ത് സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി

ജി​ല്ല​യി​ല്‍ മ​ഴ ശ​ക്തി​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം അ​ടി​യ​ന്ത​ര​മാ​യി കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ടി​ന്‍റെ ഉ​ത്ത​ര​വി​നെത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി​യ​ത്. ജോ​ലി​ക​ള്‍ ഇ​ന്നു പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി മു​ന്‍ എം​എ​ല്‍​എ പി.​ജെ. ​ജോ​സ​ഫ് ന​ല്‍​കി​യ പ​രാ​തി​യു​ടെ​യും തൊ​ടു​പു​ഴ ത​ഹ​സീല്‍​ദാ​ര്‍ സ​മ​ര്‍​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെയും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കാ​ന്‍ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.

കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ നാ​ട്ടു​കാ​രും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. വെ​ള്ള​രി​ങ്ങാ​ട്ട് സെ​ല്‍​ബി ചാ​ക്കോ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​യി​രു​ന്നു കെ​ട്ടി​ടം.​തൊ​ടു​പു​ഴ -പാ​ലാ റോ​ഡി​ലേ​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും പോ​കു​ന്ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന റോ​ഡി​നോ​ടു ചേ​ര്‍​ന്നാ​ണ് ​കെ​ട്ടി​ടം സ്ഥി​തി ചെ​യ്തി​രു​ന്ന​ത്. പു​ഴ​യോ​ര ബൈ​പാ​സി​ലേ​ക്ക് ഇ​രു​വ​ശ​ത്തു​ംകൂ​ടി വാ​ഹ​നം ക​ട​ന്നു പോ​ക​ത്ത​ക്കവി​ധം ബെ​ല്‍​മൗ​ത്ത് രീ​തി​യി​ല്‍ നി​ര്‍​മാ​ണം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​തി​നാ​യാ​ണ് ഇ​രുവ​ശ​ത്തെ​യും കെ​ട്ടി​ട​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

കോ​ട​തി​വ്യ​വ​ഹാ​രം ന​ട​പ​ടി വൈ​കി​പ്പി​ച്ചു

പു​ഴ​യോ​ര ബൈ​പാ​സി​ന്‍റെ ഒ​രു ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ കോ​ട​തി വ്യ​വ​ഹാ​ര​മാ​ണ് ന​ട​പ​ടി വൈ​കി​പ്പി​ച്ച​ത്. പി​ഡ​ബ്ല്യു​ഡി നി​ര​ത്ത് വി​ഭാ​ഗം പു​ഴ​യോ​ര റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​കെ​ട്ടി​ട​വും സ്ഥ​ല​വും ഏ​റ്റെ​ടു​ക്കാ​ന്‍ നേ​രത്തേ ന​ട​പ​ടി ആ​രം​ഭി​ച്ചി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ മൊ​ത്തം ന​ഷ്ട​പ​രി​ഹാ​രത്തു​ക​യാ​യ 83,46,552 രൂ​പ​യി​ല്‍ 29,47,575 രൂ​പ ഇ​തി​നോ​ട​കം ലാ​ൻഡ് അ​ക്വി​സി​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ക്ഷേ​പി​ക്കു​ക​യും ബാ​ക്കി തു​ക​യാ​യ 53,98,977 രൂ​പ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഉ​ട​മ​യ്ക്ക് ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യി​രു​ന്നു.​

കെ​ട്ടി​ടം പൊ​ളി​ച്ച് പൂ​ര്‍​ണ​മാ​യും നീ​ക്കു​ന്ന​തോ​ടെ പു​ഴ​യോ​ര ബൈ​പാ​സി​ന്‍റെ പ്ര​വേ​ശ​ന ഭാ​ഗ​ത്തെ ഗ​താ​ഗ​ത​ക്കുരു​ക്കി​ന് ശാ​ശ്വ​ത​ പ​രി​ഹാ​ര​മാ​കും. ഇ​തു​വ​ഴി സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ലേ​ക്ക് ആം​ബു​ല​ന്‍​സു​ക​ളും മ​റ്റും അ​തി​വേ​ഗം ക​ട​ന്നു​വ​രു​മ്പോ​ള്‍ ഇ​വ​യു​ടെ സ​ഞ്ചാ​ര​ത്തി​ന് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു.​

ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​യ​തോ​ടെ വി​ശാ​ല​മാ​യ പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് തു​റ​ന്നു​കി​ട്ടി​യി​രി​ക്കു​ന്ന​ത്.

ഗ​താ​ഗ​തനി​യ​ന്ത്ര​ണം ന​ഗ​ര​ത്തെ വ​ല​ച്ചു
കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ര്‍​പ്പെ​ടു​ത്തി​യ ഗ​താ​ഗ​തനി​യ​ന്ത്ര​ണം ന​ഗ​ര​ത്തെ വ​ല​ച്ചു. സ്വ​കാ​ര്യ ബ​സ് സ​റ്റാ​ന്‍​ഡി​ല്‍ നി​ന്നും പാ​ലാ ​ഭാ​ഗ​ത്തു​നി​ന്നും ധ​ന്വ​ന്ത​രി, ഗാ​ന്ധി​സ്‌​ക്വ​യ​ര്‍ വ​ഴി ക​ട​ന്നു​പോ​യി​രു​ന്ന ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​താ​യി​ക്കു​ന്ന്-​ഗാ​ന്ധി​സ്‌​ക്വ​യ​ര്‍ വ​ഴി​യും മൂ​പ്പി​ല്‍​ക​ട​വ് പാ​ലം വ​ഴി​യും തി​രി​ച്ചു​വി​ട്ട​തോ​ടെ മോ​ര്‍ ജം​ഗ്ഷ​നി​ല്‍ വ​ലി​യ ഗ​താ​ഗ​തക്കുരു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര കാ​ണാ​മാ​യി​രു​ന്നു. ടൗ​ണി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച് അ​റി​വി​ല്ലാ​തെ എ​ത്തി​യ​വ​രും ദു​രി​ത​ത്തി​ലാ​യി. പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍​മൂ​ല​മാ​ണ് ഗ​താ​ഗ​തക്കു​രു​ക്കി​ന് ഒ​രു​പ​രി​ധി​വ​രെ​യെ​ങ്കി​ലും പ​രി​ഹാ​രം കാ​ണാ​നാ​യ​ത്.​

സ്ഥ​ലം ഉ​പ​യോ​ഗി​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ല: ഉ​ട​മ​സ്ഥ​ര്‍

തൊ​ടു​പു​ഴ: പു​ഴ​യോ​ര ബൈ​പാ​സി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യെ​ങ്കി​ലും കെ​ട്ടി​ടം സ്ഥി​തി​ചെ​യ്തി​രു​ന്ന വ​സ്തു​വി​ലൂ​ടെ വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ക​യോ വ​സ്തു കൈ​വ​ശ​പ്പെ​ടു​ത്തി റോ​ഡാ​യി ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് ഉ​ട​മ​സ്ഥ​ര്‍ ജി​ല്ലാ​ക​ള​ക്ട​ര്‍​ക്കും പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ക​ത്ത് ന​ല്‍​കി.
കെ​ട്ടി​ടം സ്ഥി​തി​ചെ​യ്തി​രു​ന്ന വ​സ്തു ഏ​റ്റെ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ട് നാ​ലു​വ​ര്‍​ഷ​മാ​യി. എ​ന്നാ​ല്‍ സ്ഥ​ലം പൊ​ന്നും​വി​ല​യ്‌​ക്കെ​ടു​ക്കാ​ന്‍ ന​ട​പ​ടി​യാ​യി​ട്ടി​ല്ല. വ​സ്തു ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്താ​തെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യ​തു​കൊ​ണ്ടു​ മാ​ത്രം സ്ഥ​ലം ഉ​പ​യോ​ഗി​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ലെ​ന്നും ഉ​ട​മ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Tags : dilapidated building Nattuvishesham District news

Recent News

Corehub Up