നാടക മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ പാലാ ചാവറ പബ്ലിക് സ്കൂള്‍ ടീം.
പുതുപ്പള്ളി: നാടകത്തിലും നാടുവിട്ടു പോകുന്ന യുവത്വം തന്നെ പ്രമേയം. കാറ്റഗറി മൂന്നില്‍ മികച്ച നാടകമായി പാലാ ചാവറ പബ്ലിക് സ്കൂളിന്റെ ബ്രെയിന്‍ ഡ്രെയിന്‍ എന്ന നാടകവും നടനായി ജോഹാന്‍ സാനുവും തെരഞ്ഞെടുക്കപ്പെട്ടു. പഠനത്തോടൊപ്പം ജോലി എന്ന സ്വപ്നവുമായാണ് ജോണ്‍ വിദേശത്തേക്ക് പോകുന്നത്. പക്ഷേ, വര്‍ഷങ്ങള്‍ മുന്നോട്ട് പോകുന്പോൾ തനിക്കു ലഭിച്ചത് ആഗ്രഹിച്ച ജീവിതമല്ലെന്നും തന്റെ ബുദ്ധിയും കഴിവും അവിടെയുള്ളവര്‍ ഊറ്റിയെടുക്കുകയാണെന്നും ജോണ്‍ തിരിച്ചറിയുന്നു.
ഒരിക്കലും മടങ്ങിവരാനാകാത്ത വിധം ജോണ്‍ ആ കുരുക്കിലകപ്പെട്ടു. ഒരു തലച്ചോറും അതില്‍ ഘടിപ്പിച്ചിരിക്കുന്ന പൈപ്പും അത് തുറക്കുമ്പോള്‍ വിവിധ രാജ്യങ്ങളിലേക്ക് കോര്‍പറേറ്റ് കമ്പനികളുടെ പാത്രത്തിലേക്ക് ഒഴുകിയിറങ്ങുന്ന ചോരയുമായാണ് നാടകം അവസാനിക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശി രഞ്ജു കാര്‍ത്തികേയനാണ് കഥയും സംവിധാനവും ചെയ്തിരിക്കുന്നത്. രണ്ടാഴ്ചകൊണ്ടാണ് നാടകം പഠിച്ച് അരങ്ങിലെത്തിച്ചതെന്ന് അഭിനേതാക്കള്‍ പറഞ്ഞു.
Tags :