പിറവം: ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് മുൻ വികാരി ഫാ. ജോയി ആനക്കുഴി കൊടിയേറ്റി. ഇടവക വികാരി ഫാ. ബിബിൻ ബേബി പുക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു.
ട്രസ്റ്റിമാരായ റെജി പി. ജോൺ, ബാബു ജോൺ മണ്ണാത്തിക്കുളം, സെക്രട്ടറി സണ്ണി തോമസ് കുന്നത്ത് എന്നിവർ നേതൃത്വം നൽകി. 15 ന് രാവിലെ 6.45ന് പ്രഭാത പ്രാർഥന 7.30ന് തുടർന്ന് വിശുദ്ധ കുർബാന, പ്രദക്ഷിണം, ആശിർവാദം, നേർച്ച എന്നിവ നടക്കും.