പ്രതീകാത്മക ചിത്രം
നേമം: ഇന്ന് ദീപാവലി. തിന്മയ്ക്കെതിരേയുള്ള നന്മയുടെ വിജയം ഓർമപ്പെടുത്തുന്ന ദിനം. നാടൊങ്ങും ആലോഷത്തിമിർപ്പിലാണ്. രാവണനെവധിച്ചു മടങ്ങിയ ശ്രീരാമനെ വീഥികൾതോറും ദീപം തെളിയിച്ചു പ്രജകൾ സ്വീകരിച്ചതിന്റെ ഓർമയ്ക്കായാണു ദീപാവലി ആഘോഷിക്കുന്നതെന്നാണു വിശ്വാ സം. ദീപാവലിയെക്കുറിച്ചു വേറെയും നിരവധി ഐതീഹ്യങ്ങ പറയുന്നുണ്ട്.
നരകാസുരനെ വധിച്ച മഹാവിഷ്ണവി ന്റെ സുദർശനചക്രത്തിൽനിന്നു പ്രസരിച്ച അഗ്നിസ്ഫുലിംഗ ങ്ങളുടെ പ്രഭ ഏഴു ലോകങ്ങളിലുമെത്തിയതിന്റെ സ്മരണയ്ക്കാണു ദീപാവലി ആഘോഷിക്കുന്നതെന്നും പറയപ്പെടു ന്നു. തുലമാസത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. തമിഴ്നാട്ടിലാണ് കൂടുതൽ ആഡംബരമായി ആഘോഷങ്ങൾ നടക്കുന്നത്. ദീപാവലി ആയതോടെ വിവിധ ജോലികൾക്കായി സംസ്ഥാനത്തെത്തിയിട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികളിൽ നല്ലൊരു ഭാഗവും നാട്ടിലേക്ക് മടങ്ങി.
സംസ്ഥാനത്ത് ദീപാവലി ദിവസം പുലർച്ചെ മുതൽ പടക്കം പൊട്ടിച്ചും ശരീരത്താകമാനം എണ്ണ തേച്ചു സ്നാനം ചെയ്ത് ഐശ്വര്യ ലക്ഷ്മിയെ ധ്യാനിച്ചുമാണ് ദിവസം ആരംഭിക്കുന്ന ത്. അതുവഴി ഇരുളിനെ അകറ്റി മനസിൽ നന്മയുടെ പ്രഭ ചൊരിയുന്നുവെന്നാണു വിശ്വാസം. ദീപാവലിയായതോടെ പടക്ക വിപണിയും സജീവമായി. പടക്കകടകളിൽ കഴിഞ്ഞ രണ്ടുദിവസമായി വൻതിരക്കാണ്. മുൻ വർഷങ്ങളെത്തേക്കാൾ വിലകൂടുതലാണെങ്കിലും പടക്കം വാങ്ങാൻ കടകൾക്കു മുന്നിൽ രാവിലെ മുതലേ തിരക്കായിരുന്നു.
പടക്കം വില്പനയ്ക്ക് പേരുകേട്ട വെടികെട്ട് ആശാന്മാരുടെ നാടായ പൂഴിക്കുന്നിൽ ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് പടക്കങ്ങൾ വാങ്ങാനെത്തിയത്. ഇത്തവണ പൂഴിക്കുന്നിൽ ത്രിശൂലം മാതൃകയിലുള്ള പൂക്കുറ്റി, 60 അടിയോളം ഉയരത്തിൽ പോകുന്ന കളർകോൺ പൂക്കുറ്റി, വെള്ളത്തിലിട്ടാലും പൊട്ടുന്ന അപകടരഹിതമായ പടക്കങ്ങൾ എന്നിവയടക്കം നിരവധി ഐറ്റങ്ങളാണ് ഉള്ളത്. ദീപാവലി നാളിൽ മധുര പലഹാരങ്ങൾ വാങ്ങാനും ബേക്കറികളിൽ നല്ലതിരക്കായിരുന്നു.