കോട്ടപ്പുറം ചേരമാൻപറമ്പ് കപ്പേളയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന് റവ.ഡോ. ഡൊമിനിക് പിൻഹീറോ കൊടിയേറ്റുന്നു.
കോട്ടപ്പുറം: ചേരമാൻപറമ്പ് കപ്പേളയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന് കത്തീഡ്രൽ വികാരി റവ.ഡോ. ഡൊമിനിക് പിൻഹീറോ കൊടിയേറ്റ് നിർവഹിച്ചു. ദിവ്യബലിക്ക് ഗോതുരുത്ത് ഫൊറോന വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ മുഖ്യകാർമികത്വംവഹിച്ചു. ഫാ. റോബിൻസൺ വചനപ്രഘോഷണംനടത്തി.
ഫാ. പീറ്റർ കണ്ണമ്പുഴ, ഫാ. നിഖിൽ മുട്ടിക്കൽ എന്നിവർ സഹകാർമികരായി. നാളെയാണ് തിരുനാൾ ഊട്ടുനേർച്ചയും ഉണ്ടാകും.