x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​നു​ഷ്യപു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​നം കാ​ര്‍​ഷി​കമേ​ഖ​ല: ഡോ. ​ജേ​ക്ക​ബ് പു​ന്നൂ​സ്

വെബ് ഡെസ്ക്
Published: October 29, 2026 05:17 AM IST | Updated: October 29, 2026 05:17 AM IST

പ​ര​മ്പ​ര​യി​ല്‍ മു​ന്‍ പൊ​ലി​സ് മേ​ധാ​വി ഡോ.​ ജേ​ക്ക​ബ്ബ് പു​ന്നൂ​സ് പ്ര​സം​ഗി​ക്കു​ന്നു.

എ​ട​ക്ക​ര: മ​നു​ഷ്യ പു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​നം കാ​ര്‍​ഷി​ക മേ​ഖ​ല​യാ​ണെ​ന്നും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വ​ന്ന​പ്പോ​ള്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​തി​ര്‍​പ്പു​ക​ള്‍ ഉ​യ​ര്‍​ന്നു വ​ന്നി​രു​ന്നു​വെ​ന്നും മു​ന്‍ സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി ഡോ. ​ജേ​ക്ക​ബ് പു​ന്നൂ​സ്. ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ്മാ കോ​ള​ജി​​ന്‍റെ സ്ഥാ​പ​ക മാ​നേ​ജ​ര്‍ ഈ​ശോ മാ​ര്‍ തി​മോ​ഥി​യോ​സി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

നി​ര്‍​മി​ത ബു​ദ്ധി വ്യാ​പ​ക​മാ​കു​ന്ന​തോ​ടെ സ​ഞ്ചി​ത അ​റി​വു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന നി​ല​വി​ലു​ള്ള പ​ല തൊ​ഴി​ലു​ക​ളും ഇ​ല്ലാ​താ​കു​മെ​ന്നും അ​തി​നു പ​ക​രം നൂ​ത​ന​മാ​യ നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ള​ജ് മാ​നേ​ജ​ര്‍ ഡോ. ​മാ​ത്യൂ​സ് മാ​ര്‍ മ​ക്കാ​റി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രഫ. തോ​മ​സ് മാ​ത്യു ഈ​ശോ മാ​ര്‍ തി​മോ​ത്തി​യോ​സ്, പ്രി​ന്‍​സി​പ്പ​ല്‍ പ്രഫ. ഡോ. ​ഹൈ​സ​ന്‍ തോ​മ​സ്, കു​ന്നം​കു​ളം മ​ല​ബാ​ര്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ​ജു ചാ​ക്കോ മ​തി​ലു​ങ്ക​ല്‍, കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​ജി​നു ഈ​പ്പ​ന്‍ കു​ര്യ​ന്‍, ഡോ. ​ഷീ​ലു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​സാം ടി. ​മാ​ത്യൂ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജി​നു ഈ​പ്പ​ന്‍ കു​ര്യ​ന്‍, ഫാ. ​സാ​ജ​ന്‍ ജോ​ര്‍​ജ്, ഫാ. ​ലെ​തി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

Tags :

Recent News

Corehub Up