x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഴു​കോ​ൺ പൊലിസ് സ്‌റ്റേഷ​ൻ ഉ​ദ്ഘാ​ട​നം ഈ ​മാ​സ​വും ന​ട​ക്കി​ല്ല


Published: November 17, 2026 11:01 PM IST | Updated: November 17, 2026 11:01 PM IST

പൊലിസ് സ്‌റ്റേഷ​ൻ കെ​ട്ടി​ടം.

കൊ​ല്ലം: സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റാ​നു​ള്ള എ​ഴു​കോ​ൺ പൊലിസ് സ്‌റ്റേഷ​ന്‍റെ കാ​ത്തി​രി​പ്പ് നീ​ളും. ഈ ​മാ​സം കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ന​ട​ത്തു​മെ​ന്ന ഉ​റ​പ്പ് പാ​ലി​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. ടൈ​ൽ വ​ർ​ക്ക്, പ്ലം​ബിം​ഗ്, ഇ​ല​ക്‌​ട്രി​ക്ക​ൽ ജോ​ലി​ക​ൾ ബാ​ക്കി​യു​ള്ള​താ​ണ് കാ​ര​ണം.
അ​ഞ്ചു​വ​ർ​ഷ​മാ​യി നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ടം ഈ ​മാ​സം പൂ​ർ​ത്തി​യാ​ക്കി ന​ൽ​കു​മെ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.
2022 മാ​ർ​ച്ചി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി ആ​രം​ഭി​ച്ച​ത്. 1.65 കോ​ടി രൂ​പ അ​ട​ങ്ക​ലി​ൽ ഹാ​ബി​റ്റാ​റ്റാ​ണ് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​ത്. നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ണി പൂ​ർ​ത്തി​യാക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​വ​രെ ഒ​ഴി​വാ​ക്കി. അ​ന്ന് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ൾ​വ​ശ​ത്തെ പ്ലാ​സ്‌റ്ററിം​ഗ് ഭാ​ഗി​ക​മാ​യി മാ​ത്ര​മേ പൂ​ർ​ത്തി​യാ​യി​രു​ന്നു​ള്ളൂ. തു​ട​ർ​ന്ന് ശേ​ഷി​ക്കു​ന്ന നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ ചു​മ​ത​ല പോ​ലീ​സ് ഹൗ​സിം​ഗ് ക​ൺ​സ്ട്ര​ക്‌​ഷ​ൻ കോ​ർ​പറേ​ഷ​നെ ഏ​ൽ​പ്പി​ച്ചു. 1.11 കോ​ടി രൂ​പ​യ്ക്കാ​ണ് പു​തി​യ ക​രാ​ർ. ജ​നു​വ​രി​യി​ൽ കോ​ർ​പറേ​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി
ഇ​പ്പോ​ൾ പ്ലം​ബിം​ഗ്, ഇ​ല​ക്‌​ട്രി​ക്ക​ൽ ജോ​ലി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ടൈ​ൽ വ​ർ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് തു​ട​ങ്ങി​യ​ത്. വാ​തി​ലു​ക​ളു​ടെ​യും ജ​നാ​ല​ക​ളു​ടെ​യും അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ, പെ​യി​ന്‍റിം​ഗ്, ഗേ​റ്റ് നി​ർ​മാ​ണം എ​ന്നി​വ ഇ​നി​യും തു​ട​ങ്ങി​യി​ട്ടി​ല്ല. ജ​നു​വ​രി​വ​രെ​യാ​ണ് ക​രാ​ർ​ കാ​ലാ​വ​ധി​യെ​ങ്കി​ലും ഡി​സം​ബ​റി​ൽ​ ത​ന്നെ പ​ണി പൂ​ർ​ത്തി​യാ​ക്കി ന​ൽ​ക​ണ​മെ​ന്നാ​ണ് ക​രാ​റു​കാ​ര​ന് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.
അ​റു​പ​റ​ക്കോ​ണം ഗ​വ. ടെ​ക്നി​ക്ക​ൽ സ്കൂ​ളി​നു സ​മീ​പം വെ​ട്ടി​ലി​ക്കോ​ണ​ത്ത് കെ​ഐ​പി​ക്ക്‌ ഉ​ണ്ടാ​യി​രു​ന്ന 20 സെ​ന്‍റ് ഭൂ​മി​യാ​ണ് പൊലിസ് സ്റ്റേ​ഷ​ന് അ​നു​വ​ദി​ച്ച​ത്. പി. ​അ​യി​ഷാ പോ​റ്റി എം​എ​ൽ​എ ആ​യി​രി​ക്കെ​യാ​ണ് ഭൂ​മി പ​തി​ച്ചു​കി​ട്ടി​യ​ത്.
2022 മാ​ർ​ച്ചി​ൽ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യാ​ണ് നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
1988 ഓ​ഗ​സ്‌റ്റ് ഒ​ന്നി​ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഇ.​കെ. നാ​യ​നാ​രാ​ണ് എ​ഴു​കോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ന്നു​മു​ത​ൽ വി​വി​ധ വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ൽ മാ​റി​മാ​റി​യാ​ണ് പ്ര​വ​ർ​ത്ത​നം.
2005-ലാ​ണ് ബ​ദാം​മു​ക്കി​ലു​ള്ള ഇ​പ്പോ​ഴ​ത്തെ ഓ​ടു​മേ​ഞ്ഞ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റി​യ​ത്. അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ലാ​ണ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
പാ​ർ​ട്ട് ബി​ല്ലു​ക​ൾ മാ​റി പ​ണം കി​ട്ടു​ന്ന​ത് വൈ​കി​യ​തി​നാ​ലാ​ണ് ത​ങ്ങ​ളു​ടെ കാ​ല​യ​ള​വി​ൽ നി​ർ​മാ​ണം വൈ​കി​യ​തെ​ന്ന് ഹാ​ബി​റ്റാ​റ്റ് പ്രോ​ജ​ക്‌ട് മാ​നേ​ജ​ർ പ​റ​ഞ്ഞു.

 

Tags : place this month either. Nattuvishesham Districtnews

Recent News

Corehub Up