x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നായപ്പേടിയിൽ നാട്

വെബ് ഡെസ്ക്
Published: September 26, 2026 12:21 AM IST | Updated: September 26, 2026 12:21 AM IST

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് വ​​ള​​പ്പ് താ​​വ​​ള​​മാ​​ക്കി​​രി​​ക്കു​​ന്ന നാ​​യ.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കു​ട​യംപ​ടി​യി​ലും തെ​രു​വുനാ​യ ആ​ക്ര​മ​ണം​

ആശുപത്രി വളപ്പിൽ അഞ്ച് വയസുകാരിക്ക് നായയുടെ കടിയേറ്റു

അ​​മ്പാ​​ടി, കു​​ട​​യം​​പ​​ടി, ചു​​ങ്കം ഭാ​​ഗ​​ങ്ങ​​ളി​​ൽ  പ​​ത്തോ​​ളം പേർക്കും കടിയേറ്റു

ഗാ​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ തെ​​രു​​വുനാ​​യ ശ​​ല്യം വീ​​ണ്ടും രൂ​​ക്ഷ​​മാ​​കു​​ന്നു. ക​​ഴി​​ഞ്ഞ ദി​​വ​​സം ആ​​ശു​​പ​​ത്രി വ​​ള​​പ്പി​​ൽ ലോ​​ട്ട​​റി വി​​ൽ​​പ​​ന​​യ്ക്കെ​​ത്തി​​യ യു​​വ​​തി​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന അ​​ഞ്ചു വ​​യ​​സു​​കാ​​രി​​ മ​​ക​​ളെ തെ​​രു​​വ് നാ​​യ ക​​ടി​​ച്ചു. പ​​ട്ടി​​ത്താ​​നം സ്വ​​ദേ​​ശി ബി​​ന്നു​​വി​​ന്‍റെ മ​​ക​​ളെ​​യാ​​ണ് നാ​​യ ക​​ടി​​ച്ച​​ത്. ചെ​​വി​​യു​​ടെ പു​​റ​​കുവ​​ശ​​ത്ത് ക​​ടി​​യേ​​റ്റ കു​​ട്ടി​ ഇ​പ്പോ​​ൾ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

മാ​​സ​​ങ്ങ​​ൾ​​ക്ക് മു​​മ്പ് കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി​​യു​​ടെ സ​​മീ​​പ​ത്തു​വ​​ച്ച് മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും തെ​​രു​​വുനാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റി​​രു​​ന്നു. രോ​​ഗി​​ക​​ൾ​​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ർ​​ക്കും ഡോ​​ക്ട​​ർ​​മാ​​ർ​​ക്കും ന​​ഴ്സു​​മാ​​രാ​ട​​ക്ക​​മു​​ള്ള ജീ​​വ​​ന​​ക്കാ​​ർ​​ക്കും മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും തെ​​രു​​വുനാ​​യ ഭീ​​ഷ​​ണി​​യാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ആ​​ശു​​പ​​ത്രി​​യി​​ലെ ഫാ​​ർ​​മ​​സി​​യു​​ടെ ഭാ​​ഗം, ഫാ​​ർ​​മ​​സി​​ക്ക് സ​​മീ​​പ​​ത്തെ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ഓ​​ഫി​​സ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നി​​ടം, രോ​​ഗി​​ക​​ൾ​​ക്ക് ഉ​​ച്ച​​ഭ​​ക്ഷ​​ണം ന​​ൽ​​കു​​ന്ന സ്ഥ​​ലം, വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്ക് ചെ​​യ്യു​​ന്നി​​ടം, കാ​​ൻ​​സ​​ർ വി​​ഭാ​​ഗ​​ത്തി​​ന്‍റെ പ​​രി​​സ​​രം എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ലാ​​ണ് കൂ​​ടു​​ത​​ലാ​​യും നാ​​യ​​ക​​ൾ താ​​വ​​ള​​മാ​​ക്കി​​രി​​ക്കു​​ന്ന​​ത്.

ചി​​ല സ​​മ​​യ​​ങ്ങ​​ളി​​ൽ കൂ​​ട്ട​​മാ​​യി നാ​​യ്ക്ക​​ളെ​​ത്തി ക​​ടി​​പി​​ടി കൂ​​ടു​​ക​​യും ആ​​ളു​​ക​​ൾ​​ക്കി​​ട​​യി​​ലൂ​​ടെ പാ​​ഞ്ഞോ​​ടു​​ന്ന​​തും വ​​ലി​​യ ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. മു​​മ്പ് തെ​​രു​​വു​നാ​​യ ശ​​ല്യം രൂ​​ക്ഷ​​മാ​​യ സ​​മ​​യ​​ത്ത് ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​യ​ശ​​ല്യം ഒ​​ഴി​​വാ​​ക്കാ​​ൻ ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്തി​​യി​​രു​​ന്നു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ധി​​കൃ​​ത​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​യ ശ​​ല്യം ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ന് പ്ര​​ത്യേ​​കം പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​ൻ തീ​​രു​​മാ​​ന​​മു​​ണ്ടെ​​ങ്കി​​ലും ന​​ട​​പ്പാ​​യി​​ട്ടി​​ല്ല.

കു​​ട​​യം​പ​​ടി ഭാ​​ഗ​​ത്തും ക​​ഴി​​ഞ്ഞ ദി​​വ​​സം തെ​​രു​​വുനാ​​യ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യി. അ​​മ്പാ​​ടി, കു​​ട​​യം​​പ​​ടി, ചു​​ങ്കം ഭാ​​ഗ​​ങ്ങ​​ളി​​ൽ പ​​ത്തോ​​ളം പേ​​രെ ക​​ടി​​ച്ച നാ​​യ ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​ർ​​പ്പൂ​​ക്ക​​ര അ​​ങ്ങാ​​ടി​​യി​​ലും ര​​ണ്ടു​​പേ​​രെ ക​​ടി​​ച്ച​​താ​​യാ​​ണ് വി​​വ​​രം.​ തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ൽ നാ​​യ​​യെ പി​​ടി​​കൂ​​ടി. നി​​ല​​വി​​ൽ നാ​​യ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ണ്.

നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ മ​​റ്റ് നാ​​യ്ക്ക​​ൾ പ്ര​​ദേ​​ശ​​ത്ത് ഉ​​ണ്ടാ​​കാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ നാ​​ട്ടു​​കാ​​ർ അ​​തീ​​വ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ നി​​ർ​​ദേ​​ശി​​ച്ചു.

പ്രതികരണം

എ​​ന്‍റെ കു​​ട്ടി​​ക്ക് ക​​ടി​​യേ​​റ്റ​​ത് പോ​​ലെ മാ​​റ്റാ​​ർ​​ക്കും സം​​ഭ​​വി​​ക്ക​​രു​​ത്. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ​​രി​​സ​​ര​​ത്തെ തെ​​രു​​വുനാ​​യ ശ​​ല്യ​​ത്തി​​ന് അ​​റു​​തി വ​​രു​​ത്ത​​ണം.

തെ​​രു​​വുനാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ അ​​ഞ്ചു വ​​സു​​കാ​​രി​​യു​​ടെ അമ്മ
ബി​​ന്നു

Tags : Nattuvishesham DistrictNews DeepikaNews dogs

Recent News

Corehub Up