x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്ഷ​യ​യ്ക്കാ​യി നാ​ടൊ​രു​മി​ക്കു​ന്നു


Published: May 21, 2026 10:24 PM IST | Updated: May 21, 2026 10:24 PM IST

മു​ണ്ട​ക്ക​യം: അ​പൂ​ർ​വ​രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​നി അ​ക്ഷ​യ സ​ന്തോ​ഷി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി നാ​ട് ഒ​രു​മി​ക്കു​ന്നു. 23, 24 തീ​യ​തി​ക​ളി​ൽ ഇ​തി​നാ​യി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​മെ​ന്ന് മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ മാ​ത്യു, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ചോ​റ്റി വെ​ട്ടി​ക്കാ​ട്ടി​ൽ വി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ മ​ക​ളും ഇ​ഞ്ചി​യാ​നി ഹോ​ളി​ഫാ​മി​ലി സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​ക്ഷ​യ​യ്ക്ക് ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന ഫ​യേ​ഴ്‌​സ് എ​ന്ന അ​പൂ​ർ​വ​രോ​ഗ​മാ​ണ് പിടിപെട്ടത്. രോ​ഗം മൂ​ർ​ച്ഛി​ച്ച​തോ​ടെ കു​ട്ടി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​കി​ത്സ​യ്ക്കാ​യി ഏ​ക​ദേ​ശം 40 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ചി​കി​ത്സാ​ച്ചെ​ല​വ് താ​ങ്ങാ​നാകാതെ വ​ന്ന​തോ​ടെ​യാ​ണ് നാ​ടൊ​രു​മി​ക്കാ​ൻ തീരുമാ​നി​ച്ച​ത്.

നാ​ളെ മു​ണ്ട​ക്ക​യം ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും യാ​ത്ര​ക്കാ​രി​ൽ​നി​ന്നും ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തും. 24നു ​രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ന്‍റെ 19 മു​ത​ൽ 22 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലും പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളി​ലും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യ​സ് മാ​ത്യു, ചോ​റ്റി മ​ഹാ​ദേ​വ ക്ഷേ​ത്രം സെ​ക്ര​ട്ട​റി കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Akshaya nattuvishesham local news

Recent News

Corehub Up