x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട് മൂ​ടി ആ​പ്പുഴ തീ​ര​ദേ​ശറോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: October 30, 2026 11:26 PM IST | Updated: October 30, 2026 11:26 PM IST

വ​ശ​ങ്ങ​ള്‍ കാ​ടും പ​ള്ള​യും ക​യ​റി മൂ​ടി​യ ക​ടു​ത്തു​രു​ത്തി-​ആ​പ്പു​ഴ തീ​ര​ദേ​ശ റോ​ഡ്.

ക​ടു​ത്തു​രു​ത്തി: കാ​ട് മൂ​ടി ആ​പ്പുഴ തീ​ര​ദേ​ശ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍. കാ​ല്‍​ന​ട യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട ഭീ​ഷി​ണി​യി​ല്‍. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളാ​ണ് പ​ല​യി​ട​ത്തും കാ​ട് മൂ​ടി കി​ട​ക്കു​ന്ന​ത്. എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ണാ​നാ​വാ​ത്ത വി​ധം റോ​ഡ് കാ​ട് മൂ​ടി​യ സ്ഥ​ല​ങ്ങ​ളു​മു​ണ്ട്.

റോ​ഡി​ലേ​ക്കു കാ​ട് കേ​റി കി​ട​ക്കു​ന്ന​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ റോ​ഡി​ലേ​ക്കു ക​യ​റി ന​ട​ക്കേ​ണ്ടി വ​രു​ന്ന​ത് അ​പ​ക​ട ഭീ​ഷി​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ​യാ​ണ് അ​മി​ത​വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ അ​പ​ക​ട ഭീ​ഷി​ണി ഉ​യ​ര്‍​ത്തു​ന്ന​ത്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ല്‍ കാ​ട് മൂ​ടി കി​ട​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ ഇ​തു മ​ന​സ്സി​ലാ​ക്കാ​തെ തോ​ട്ടി​ല്‍ വീ​ഴു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.

വ​ള​വു​ക​ളി​ലെ കാ​ഴ്ച്ച മ​റ​യ്ക്കും വി​ധ​മാ​ണ് പ​ല​യി​ട​ത്തും റോ​ഡി​ലേ​ക്കു കാ​ടും പ​ള്ള​യും വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നാ​യിമ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ കാ​ടും പ​ള്ള​യും ത​ഴ​ച്ചു വ​ള​ര്‍​ന്നി​ട്ടും ഇ​വ വെ​ട്ടി നീ​ക്കാ​ന്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​ക​ളു​മി​ല്ല. വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​മ്പോ​ള്‍ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്ക് കാ​ട് മൂ​ടി​യ ഭാ​ഗ​ത്തേ​ക്കു ക​യ​റി നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണ്.

പാ​മ്പു​ക​ളും മ​റ്റു വി​ഷ​ജ​ന്തു​ക്ക​ളും ക​യ​റി​യി​റി​യി​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള കാ​ടു​ക​ള്‍​ക്കി​ടെ​യി​ലേ​ക്കു ക​യ​റി നി​ല്‍​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷി​ണി ഉ​യ​ര്‍​ത്തു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു.റോ​ഡി​ലൂ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വെ​ളി​ച്ച​മി​ല്ലാ​തെ​ എ​ത്തി​യാ​ല്‍ പ​ള്ള​യി​ലും മ​റ്റും ത​ട്ടി വീ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ധി​കാ​രി​ക​ള്‍ മു​ന്‍​കൈ​യെ​ടു​ത്ത് റോ​ഡ​രി​കി​ലെ കാ​ട് വെ​ട്ടി നീ​ക്കം ചെ​യ്യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up