x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​പ്പാ​റ​യി​ലെ വി​സ്മ​യം

വെബ് ഡെസ്ക്
Published: October 29, 2026 05:42 AM IST | Updated: October 29, 2026 05:42 AM IST

ക​ട​പ്പാ​റ ചി​റ​യ​ത്ത് ജോ​സി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് വി​ള​ഞ്ഞ ക​പ്പക്കി​ഴ​ങ്ങു​ക​ളി​ലൊ​ന്ന് വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് പൊ​ക്കി​യെ​ടു​ക്കു​ന്നു.

മം​ഗ​ലം​ഡാം: ഒ​രു​മൂ​ട് കു​ഴി​ച്ചെ​ടു​ത്ത​പ്പോ​ൾ 45 കി​ലോ ക​പ്പ. ക​ട​പ്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക്ക​ടു​ത്തു​ള്ള ചി​റ​യ​ത്ത് ജോ​സി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ ക​പ്പ മൂ​ടി​ലാ​ണ് ഭീ​മ​ൻ ക​പ്പ​ക്കി​ഴ​ങ്ങു​ക​ൾ വി​ള​ഞ്ഞ​ത്.

സ​മീ​പ​ത്തു​ള്ള വ​ൻ​മ​ര​ങ്ങ​ളു​ടെ വേ​രു​ക​ളാ​ണെ​ന്നാ​ണ് വീ​ട്ടു​കാ​ർ ആ​ദ്യം ക​രു​തി​യ​ത്. പി​ന്നീ​ട് മ​ണ്ണു​മാ​റ്റി​യ​പ്പോ​ഴാ​ണ് പ​ത്തും ഇ​രു​പ​തും കി​ലോ തൂ​ക്കം​വ​രു​ന്ന ക​പ്പ​ക്കി​ഴ​ങ്ങു​ക​ൾ ക​ണ്ട​തെ​ന്ന് ജോ​സ് പ​റ​ഞ്ഞു.

ഒ​രു​വ​ർ​ഷം മു​മ്പാ​ണ് ക​പ്പ ന​ട്ട​ത്. വേ​ളാ​ങ്കി ഇ​നം ക​പ്പ​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ ആ​റ് മൂ​ട് ക​പ്പ കൂ​ടി​യു​ണ്ട്.

അ​തി​ൽ ഇ​പ്പോ​ൾ കി​ട്ടി​യ​തി​ൽ കൂ​ടു​ത​ൽ തൂ​ക്കം വ​രു​ന്ന ക​പ്പ​ക്കി​ഴ​ങ്ങു​ക​ളു​ണ്ടെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

മ​ല​യ​ടി​വാ​ര​മാ​യ ഇ​വി​ടെ ഫ​ല​ഭൂ​യി​ഷ്ട​മാ​യ മ​ണ്ണാ​ണ്. കാ​ട്ടാ​റു​ക​ളി​ൽ നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​ക​ട​പ്പാ​റ തോ​ടി​ന്‍റെ ക​ര​യി​ലാ​ണ് ജോ​സി​ന്‍റെ വീ​ട്. എ​ന്താ​യാ​ലും ക​പ്പ​യു​ടെ വി​ള​വെ​ടു​പ്പ് ആ​ഘോ​ഷ​മാ​ക്കാ​ൻ സ​മീ​പ​വാ​സി​ക​ളും ഒ​ത്തു​കൂ​ടി​യി​രു​ന്നു.

Tags :

Recent News

Corehub Up