പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കരുത്തുപകരുന്ന തേനേരി ക്ഷീര സംഘത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം ആറിന് സമാപിക്കുമെന്ന് പ്രസിഡന്റ് പി.ടി. ഗോപാലക്കുറുപ്പ്, സെക്രട്ടറി കെ.ജി. എല്‍ദോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചിന് മുന്‍കാല ഡയറക്ടര്‍മാര്‍, 70 വയസ് കഴിഞ്ഞ ക്ഷീര കര്‍ഷകരെ ആദരിക്കല്‍ ഉള്‍പ്പടെ പരിപാടികള്‍ നടത്തും. ആറിന് രാവിലെ 11ന് തെനേരി ആവേ മരിയ സണ്‍ഡേ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും സുവര്‍ണ ജൂബിലി സമാപനവും ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. രഞ്ജിത്ത്, ക്ഷീരവികസന ഡപ്യൂട്ടി ഡയറക്ടര്‍ വര്‍ക്കി ജോര്‍ജ്, ക്ഷീര വികസന ഓഫിസര്‍ സി.എച്ച്. ഹുസ്ന, സംഘം പ്രസിഡന്റ് പി.ടി. ഗോപാലക്കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിക്കും.
1975ല്‍ ക്ഷീരവികസന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചതാണ് സംഘം. നിലവില്‍ 353 അംഗങ്ങളുണ്ട്. പ്രതിദിനം ശരാശരി ആറായിരം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. ഇതില്‍ 1,089 ലിറ്റര്‍ പ്രാദേശിക വിപണിയിലാണ് വില്‍ക്കുന്നത്. 4,911 ലിറ്റര്‍ പാല് മില്‍മയ്ക്ക് കൈമാറുന്നുണ്ട്.
കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങളും മികച്ച വരുമാനവും ഉറപ്പാക്കുന്നതിന് ഐഎസ്ഒ 22000:2022 നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സംഘം നടത്തുന്നത്. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസത്തെയും പാല് അളവും ഗുണനിലവാരവും വിലയും കര്‍ഷകരെ മൊബൈല്‍ ഫോണിലൂടെ അറിയിക്കുന്നുണ്ട്. മാസത്തില്‍ രണ്ടുതവണ ബാങ്ക് അക്കൗണ്ട് മുഖേനയാണ് പാല്‍വില വിതരണം.
ക്ഷീരകര്‍ഷകരുടെ ഉത്പാദനച്ചെലവ് കുറയ്ക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും സബ്സിഡി നിരക്കില്‍ തീറ്റപ്പുല്ല്, ചോളപ്പുല്ല്, കാലിത്തീറ്റ എന്നിവ വിതരണം ചെയ്യുന്നുണ്ട്. കര്‍ഷകരില്‍നിന്ന് ചാണകം ശേഖരിച്ച് വിപണനം നടത്തുന്നതിനു സംഘം നേതൃത്വം നല്‍കുന്നുണ്ട്. കരാപ്പുഴ മെഗാ ടൂറിസം പദ്ധതിയിലെ ഗാര്‍ഡനിലേക്ക് ചാണകം എത്തിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.
ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മില്‍മ,ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെ കര്‍ഷകര്‍ക്ക് പരിശീലന പരിപാടികളും ബോധവത്കരണ ക്യാമ്പുകളും സംഘടിപ്പിക്കുന്ന സംഘം കന്നുകാലി ഇന്‍ഷ്വറന്‍സ്, അപകടമരണ ഇന്‍ഷ്വറന്‍സ്, മാരകരോഗങ്ങള്‍ക്കുള്ള ചികിത്സാ സഹായം, കര്‍ഷകരുടെ പെണ്മക്കളുടെ വിവാഹത്തിന് സഹായം തുടങ്ങിയ ക്ഷേമപദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കന്നുകാലി ചികിത്സയ്ക്ക് 2,500 മുതല്‍ 5,000 വരെ രൂപ അനുവദിക്കുന്നുണ്ട്. മികച്ച കര്‍ഷകരെ ആദരിക്കല്‍, കര്‍ഷകരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ് എന്നിവ സംഘം നടത്തുന്ന പദ്ധതികളാണ്. ക്ഷീരകര്‍ഷക ക്ഷേമനിധി മുഖേന പെന്ഷന്, കുടുംബ പെന്ഷന്, മരണാനന്തര സഹായം, വിവാഹ സഹായം തുടങ്ങിയവ അനുവദിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കുന്നതിന് കാലിത്തീറ്റ സ്റ്റോര്‍, കാര്‍ഷിക ഉപകരണ വിതരണം, കണ്‍സ്യൂമര്‍ സ്റ്റോര്‍, കോമണ്‍ സര്‍വീസ് സെന്റര്‍, മെഡിക്കല്‍ സ്റ്റോര്‍, വെറ്ററിനറി ക്ലിനിക് തുടങ്ങിയ സംരംഭങ്ങള്‍ നടത്തുന്നുണ്ട്. സ്വന്തം കോഴിഫാമില്‍ ഉത്പാദിപ്പിക്കുന്ന മുട്ടകള്‍ കര്‍ഷകര്‍ക്കും സമീപത്തെ അങ്കണവാടികള്‍ക്കും സ്കൂളുകള്‍ക്കും ന്യായവിലയില്‍ വിതരണം ചെയ്യുന്നുണ്ട്. മില്‍മ ഷോപ്പി, മില്‍ പാര്‍ലര്‍, കരാപ്പുഴ ഓട്ടോ, കനോപ്പി തുടങ്ങിയ സംരംഭങ്ങളിലൂടെ പാല് ഉത്പന്നങ്ങളുടെ വിപണനവും സംഘം നടത്തുന്നുണ്ട്.
പ്രവര്‍ത്തന മികവിന് മില്‍മയുടെ മികച്ച ആപ്കോസ് സംഘത്തിനുള്ള പുരസ്കാരം രണ്ടുതവണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച ഗുണനിലവാരമുള്ള പാല് നല്‍കിയതിനും മില്‍മ ഉത്പന്നങ്ങളുടെ മികച്ച വില്പനയ്ക്കും പുരസ്കാരങ്ങള്‍ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞു. ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടര്‍ വര്‍ക്കി ജോര്‍ജ്, ക്ഷീര വികസന ഓഫിസര്‍ സി.എച്ച്. ഹുസ്ന എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Tags :