ഹരിപ്പാട് ഗവ. ആശുപത്രിയിൽ സുകൃതം ഹരിപ്പാട് നടപ്പിലാക്കുന്ന ദാഹമുക്തി കുടിവെള്ള വിതരണ പദ്ധതി രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ഹരിപ്പാട്: സന്നദ്ധ സംഘടനയായ സുകൃതം ഹരിപ്പാടിന്റെ നേതൃത്വത്തിൽ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കായി ദാഹമുക്തി കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചു.ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം രമേശ് ചെന്നിത്തല എംഎൽഎ നിർവഹിച്ചു.
സുകൃതം ഹരിപ്പാട് പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.കെ. രാജൻ, ജോൺ തോമസ്, അഡ്വ. എം.ബി. സജി, കെ.കെ. സുരേന്ദ്രനാഥ്, ഷംസുദീൻ കായിപ്പുറം, എസ്. ദീപു, എം.പി. പ്രവീൺ,ആർ.വിഷ്ണു, കെ.കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Tags : drinking water nattuvishesham local news