പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസിനു ടെലിഫോണിലൂടെ അജ്ഞാതന്റെ ഭീഷണി. എം എൽ എ യുടെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം എംഎൽഎ ഹോസ്റ്റലിലെ ലാൻഡ് ഫോണിൽ വിളിച്ചാണ് അജ്ഞാതൻ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതി. നിയമസഭ സമ്മേളനം നടക്കുന്ന സമയമായതിനാൽ എം എൽ എ ഹോസ്റ്റലിൽ ഉണ്ടായിരുന്നു.ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളും രമ്യ ഹരിദാസും തമ്മിൽ അഭിപ്രായ വ്യത്യാസം നില നിൽക്കവേയാണ് ഭീഷണി സന്ദേശം.
Tags :