x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ലാ​ർ ഡാ​മി​ലും പു​ഴ​യി​ലും ശു​ചി​മു​റിമാ​ലി​ന്യം ത​ള്ളി

വെബ് ഡെസ്ക്
Published: November 3, 2026 10:55 PM IST | Updated: November 3, 2026 10:55 PM IST

ക​ല്ലാ​റി​ൽ ശു​ചു​മു​റിമാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ നി​ല​യി​ൽ.

നെ​ടു​ങ്ക​ണ്ടം: രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ല്ലാ​ർ ഡാ​മി​ലേ​ക്കും പു​ഴ​യി​ലേ​ക്കും വ​ൻ​തോ​തി​ൽ ശു​ചി​മു​റിമാ​ലി​ന്യം ത​ള്ളി. കു​ടി​വെ​ള്ള സ്രോ​ത​സാ​യ പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കി​യ​തോ​ടെ ക​ല്ലാ​ർ ടൗ​ണി​ൽ രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം പ​ട​ർ​ന്നു. ഇ​തോ​ടെ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ദു​രി​ത​ത്തി​ലാ​യി.​

പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രും വ്യാ​പാ​രി​ക​ളു​മാ​ണ് പ്ര​ദേ​ശ​ത്ത് അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​ത് ആ​ദ്യം ശ്ര​ദ്ധി​ച്ച​ത്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​നം​പ്ര​തി വ​ന്നു​പോ​കു​ന്ന ക​ല്ലാ​ർ ടൗ​ണി​ൽ നി​ൽ​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, ജീ​വ​ന​ക്കാ​ർ, വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ​പ്പേ​രു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ​യും സം​ഭ​വം ബാ​ധി​ച്ചു. ഇ​തോ​ടെ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ, പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൂ​ബി ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

നാ​ട്ടു​കാ​രു​ടെ​യും ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. മാ​ലി​ന്യം ത​ള്ളി​യ​ത് കെ​എ​സ്ഇ​ബി ഡാം ​സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പ്ര​ദേ​ശ​ത്താ​യ​തി​നാ​ൽ അ​വി​ടെ​യും പ​രാ​തി ന​ൽ​കി അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു.​

പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് ഡാം ​സേ​ഫ്റ്റി വി​ഭാ​ഗം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണെ​ടു​ത്ത് മാ​ലി​ന്യം കു​ഴി​ച്ചു മൂ​ടി. ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​ര​ണ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു. സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​

കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളെ മ​ലി​ന​മാ​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up