ചങ്ങനാശേരി: ചങ്ങനാശേരി താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘം 2024-25 പ്രവര്‍ത്തന വര്‍ഷത്തെ 20 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. വാര്‍ഷിക പൊതുയോഗത്തിലാണ് ലാഭ വിഹിത പ്രഖ്യാപനം നടത്തിയത്.
പ്രസിഡന്റ് ടോമിച്ചന് അയ്യരുകുളങ്ങര വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. കെവിവിഇഎസ് സംസ്ഥാന കമ്മറ്റിയംഗം പി.ജെ. സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് കുഞ്ഞുമോന് തുമ്പുങ്കല്, റോയി ജോസ് പുല്ലുകാട്ട്, ജോസഫ് സെബാസ്റ്റ്യന്‍ പായിക്കാട്ട്, സാബു കുരിശുംമൂട്ടില്‍, ബിജു ആന്റണി കയ്യാലപ്പറമ്പില്‍, സെക്രട്ടറി ബിനോജ് പാണംപറമ്പില്‍, സിബിച്ചന് കൈതാരം, മുഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.