ദേശീയപാതയിൽ ചാലക്കുടി പാലം കടക്കാനുള്ള വാഹനങ്ങളുടെ നീണ്ട നിര.
ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പഴയപാലം അടച്ചതോടെ തുടരുന്ന ഗതാഗതക്കുരുക്കിനു ശമനമില്ല. വാഹനങ്ങൾ കടത്തിവിടുന്ന എറണാകുളം ദിശയിലേക്കുള്ള പാലത്തിലൂടെ രണ്ടുവരിയായി കടന്നുപോകാൻ വാഹനങ്ങളുടെ വലിയ തിരക്കാണ്.
ബലപരിശോധനയ്ക്കും ബെയറിംഗ് മാറ്റുന്നതുസംബന്ധിച്ചും ആറുദിവസത്തേക്കാണ് പാലം അടച്ചിരിക്കുന്നത്. പരിശോധന വൈകിയാൽ പാലം തുറക്കുന്നത് ഇനിയും വൈകും.
മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര അടിപ്പാത നിർമാണത്തെതുടർന്നുള്ള ഗതാഗതതടസത്തിനു പുറമേ പാലംപണി കൂടിയായപ്പോൾ വാഹനയാത്രക്കാർ വലയുകയാണ്.
Tags : Traffic jam nattuvishesham local news