പ്രതീകാത്മക ചിത്രം
ഇടുക്കി: കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ സംവിധാനം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പോലീസ് ഇന്‍സ്പെക്ടര്‍മാര്‍ക്കായുള്ള പരിശീലനംആരംഭിച്ചു.
ജില്ലാ ആസ്ഥാന ക്യാമ്പിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം പരിപാടി ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സംവിധാനത്തിലേക്കുള്ള ആമുഖം എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസ് നയിച്ചു. ഡിസിആര്‍ബി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാം ജോസ് അധ്യക്ഷത വഹിച്ചു. കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ടോണീസ് തോമസ് പ്രസംഗിച്ചു.
ഈ മാസം പത്തുവരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ പോലീസ് സ്റ്റേഷന് ഭരണനിര്‍വഹണം, അന്വേഷണ മികവ്, നിയമപരമായ നടപടിക്രമങ്ങള്‍, നേതൃത്വപാടവം, പൊതുജന സേവനങ്ങളുടെ കാര്യക്ഷമത എന്നിവയുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തും.കുറ്റാന്വേഷണങ്ങളുടെ മേല്‍നോട്ടം എന്ന വിഷയത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്‍.എം. ജോയി മാത്യു ക്ലാസ് നയിച്ചു.
Tags : Nattuvishesham Local News Training police inspectors