ദേശീയ അവാർഡ് ജേതാവ് വൈക്കം വിജയലക്ഷമിയെ ആദരിക്കുന്നു.
കുറവിലങ്ങാട്: ദേവമാതാ ഓട്ടോണമസ് കോളജ് മലയാള അസോസിയേഷന്റെ നേതൃത്വത്തിൽ ’വാഗേയം –2026’ സംഘടിപ്പിച്ചു. ഗായികയും ദേശീയ അവാർഡ് ജേതാവുമായ വൈക്കം വിജയലക്ഷ്മിയെ ചടങ്ങിൽ ആദരിച്ചു.
മാനേജർ ആർച്ച്പ്രീസ്റ്റ് ഫാ.ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. എംജി സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ. ജോബിൻ ജോസ്, മേജർ ഡോ. സതീഷ് തോമസ്, ട്രാവൽ സപ്പോർട്ട് പ്രോഗ്രാം പുരസ്കാര ജേതാവും അമേരിക്കയിൽ നടന്ന ഐസിഎം 2026ൽ പങ്കെടുത്ത യാളുമായ ഡോ. അഷിത ടോം എന്നിവരെയും ആദരിച്ചു.
എംജി സർവകലാശാല ബിരുദാനന്തരബിരുദ പരീക്ഷയിൽ റാങ്ക് നേടിയവരെയും വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച സി.ഇ. ആഗ്ന, അൽഫോൻസ ജോമോൻ എന്നീ വിദ്യാർഥികളെയും അനുമോദിച്ചു.
പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പ്രിയ ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് മാത്യു കവളംമാക്കൽ, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ, മലയാള വിഭാഗം അധ്യക്ഷ ഇൻ ചാർജ് ഡോ. സിജി ചാക്കോ, മലയാളം അസോസിയേഷൻ കോഓർഡിനേറ്റർ ഡോ. ആൻസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. സംഗീതവിരുന്നും നടത്തി.