1. റാമിഷ് 2. റാഷിദ്
സുൽത്താൻ ബത്തേരി: ഓപ്പറേഷൻ "തൂഫാൻ ദി നാർക്കോ ഹണ്ട്’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിലായി. താമരശേരി കൈയേലിക്കുന്നിൻമേൽ റാമിഷ് (24), കൊടുവള്ളി താഴെകളത്തിങ്കൽ റാഷിദ് (40) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്ന് 6.480 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കൾ പിടിയിലായത്. വിൽപനയ്ക്കും ഉപയോഗത്തിനുമായി കെഎൽ 57 എബി 1318 നന്പർ ലോറിയിൽ എംഡിഎംഎ കടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.
അറസ്റ്റിലായ റമീസ് കഴിഞ്ഞ വർഷം ജൂണിൽ വാണിജ്യ അളവിൽ ലഹരിമരുന്ന് കടത്തിയ കേസിൽ പിടിയിലായി ശിക്ഷ അനുഭവിച്ചയാളാണെന്ന് പോലീസ് അറിയിച്ചു. അന്ന് 76.44 ഗ്രാം എംഡിഎംഎ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ ലഹരിവേട്ട ശക്തമാക്കിയിട്ടുണ്ടെന്നും ലഹരിക്കടത്തും വിതരണവും തടയാൻ കർശന പരിശോധന തുടരുമെന്നും പോലീസ് അറിയിച്ചു.
Tags : Local News Nattuvishesham Wayanad