x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് ന​ട​ത്തി


Published: January 5, 2026 11:42 PM IST | Updated: January 5, 2026 11:42 PM IST

ക​രി​മ​ണ്ണൂ​ര്‍ ബി​ആ​ര്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​ഹ​വാ​സ ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജി​ന്‍​സ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​രി​മ​ണ്ണൂ​ര്‍: ബി​ആ​ര്‍​സി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യി ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഗ​വ. ​യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​ന സോ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ര്‍​ഡം​ഗം ഷാ​ജ​ന്‍ ജെ​യിം​സ്, ബി​ആ​ര്‍​സി ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ന്‍റോ ജോ​സ​ഫ്, ട്രെ​യി​ന​ര്‍ ലാ​ല്‍ കെ.​തോ​മ​സ്, സ്‌​പെ​ഷ​ല്‍ എ​ഡ്യുക്കേ​റ്റ​ര്‍ ഷേ​ര്‍​ലി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ളു​ടെ ജീ​വി​ത​നൈ​പു​ണി വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന സം​ഗീ​തം, പാ​ച​കം, ക്രാ​ഫ്റ്റ്, ചി​ത്രര​ച​ന തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ കോ​ര്‍​ണ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, കാ​യി​ക വി​നോ​ദ​ങ്ങ​ള്‍, വി​ദ​ഗ്ധ​രു​ടെ ക്ലാ​സു​ക​ള്‍ എ​ന്നി​വ​യി​ല്‍ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. പ്ര​കൃ​തി സൗ​ഹൃ​ദ അ​ല​ങ്കാ​ര​ങ്ങ​ളും ക്യാ​മ്പ് ഫ​യ​റും ക്യാ​മ്പി​നെ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​മാ​ക്കി.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​നും ഇ​വ​ര്‍​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നു​​ള്ള അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നുമാ​ണ് ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്.

Tags : camp held nattuvishasham local news

Recent News

Corehub Up