x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടി​കവ​ർ​ഗ പ്ര​മോ​ട്ട​ർ​മാ​ർ​ക്കാ​യി ദ്വി​ദി​ന പ​രി​ശീ​ല​നം


Published: December 6, 2025 12:15 AM IST | Updated: December 6, 2025 12:15 AM IST

ദ്വി​ദി​ന പ​രി​ശീ​ല​ന ബോ​ധ​വത്കര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീഷ​ൻ ചെ​യ​ർ​മാ​ൻ കെ.​വി. മ​നോ​ജ് കു​മാ​ർ പ്രസംഗിക്കു​ന്നു.

പാ​ല​ക്കാ​ട്: കേ​ര​ള സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ പ​ട്ടി​ക വ​ർ​ഗ പ്ര​മോ​ട്ട​ർ​മാ​ർ​ക്കു​ള്ള ദ്വി​ദി​ന പ​രി​ശീ​ല​നം ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​വി. മ​നോ​ജ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗോ​ത്ര മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി അ​വ​ർ​ക്ക് കൃ​ത്യ​മാ​യ നി​യ​മ​സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നും കു​ട്ടി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ സാ​മൂ​ഹി​ക മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി പ്ര​ശ്ന പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം കെ.​കെ. ഷാ​ജു, ത​ദ്ദേ​ശീ​യ​രാ​യ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളും സം​വി​ധാ​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ ചൈ​ൽ​ഡ് ലൈ​ൻ സൂ​പ്പ​ർ​വൈ​സ​ർ ആ​ഷ്‌​ലി​ൻ ഷി​ബു, ശൈ​ശ​വ വി​വാ​ഹം, ബാ​ല​വേ​ല നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കി​ല റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ സി.​കെ. ദി​നേ​ശ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ബി. ​മോ​ഹ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ര​മ, വി. ​സു​രേ​ഷ്കു​മാ​ർ, ആസ്സോ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​പോ​ൾ പാ​റ​യി​ൽ, മോ​നി​ഷ മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.150 ഓ​ളം പ്ര​മോ​ട്ട​ർ​മാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Two-day training for list promoters nattuvisesham locl news

Recent News

Corehub Up