പ്രതീകാത്മക ചിത്രം
തലയോലപ്പറമ്പ്: വടകരയിൽ ലോറിയും ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വടകര ആഞ്ഞിലിക്കൽ കെ.യു.അൻസാർ (48), എ.യു .മുഹമ്മദ് (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് തലയോലപ്പറമ്പിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു. ഹോദരൻമാരായ അൻസാറും മുഹമ്മദും വടകരയിൽ നിന്നും തലയോലപ്പറമ്പിലേക്ക് ഇരുചക്ര വാഹനത്തിൽ വരികയായിരുന്നു. വടകര ഇറക്കത്തിൽ ഒരു കാറിനെ മറികടന്നു ബസ് വരുന്നത് കണ്ട് ഇവർ ബൈക്കിന്റെ വേഗത കുറച്ചു.
പിന്നാലെത്തിയ ലോറി ബൈക്കിൽ ഇടിക്കുകയും തുടർന്നു സ്വകാര്യ ബസിലിടിച്ച് നിൽക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ സ്വകാര്യ ബസ് തടഞ്ഞത് സ്ഥലത്ത് നേരിയ സംഘർഷത്തിനിടയാക്കി. ഇതേതുടർന്ന് അരമണിക്കൂറോളം ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് തലയോലപ്പറമ്പ് എസ്ഐ കെ.ജെ. ബിജുവിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഗതാഗതം പുനഃസ്ഥാപിച്ചു.
Tags :